പ്രത്യേക പാര്‍ലമെന്റ് സമ്മേളന തീയതി പ്രഖ്യാപിച്ചു

parliament

30 ന് തിങ്കളാഴ്ച ലോക്‌സഭയും ഡിസംബര്‍ രണ്ട് ബുധനാഴ്ച രാജ്യസഭയും അത്യാവശ്യ സര്‍ക്കാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനായി ചേരാനുള്ള അനുമതി തേടിയെന്നാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചത്. 

പ്രത്യേക പാര്‍ലമെന്റ് സമ്മേളന തീയതി പ്രഖ്യാപിച്ചു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെയാണ് വര്‍ഷകാല സമ്മേളനത്തിന്റെ തുടര്‍ച്ചയായി പ്രത്യേക സമ്മേളനം ചേരുക. 30 ന് തിങ്കളാഴ്ച ലോക്‌സഭയും ഡിസംബര്‍ രണ്ട് ബുധനാഴ്ച രാജ്യസഭയും അത്യാവശ്യ സര്‍ക്കാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനായി ചേരാനുള്ള അനുമതി തേടിയെന്നാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു അറിയിച്ചത്. 

മണ്ഡല പുനര്‍ നിര്‍ണയ ബില്ലും വനിതാ സംവരണ ബില്ലും കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ബില്ല് പാസാക്കാന്‍ പ്രതിപക്ഷത്തുള്ള ആരുടെയെങ്കിലും പിന്തുണ സര്‍ക്കാറിന് കിട്ടിയോ എന്നതാണ് ആകാംക്ഷ. ഡിഎംകെയുടെയും എന്‍സിപിയുടെയും നിലപാടാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Tags