തിരഞ്ഞെടുപ്പ പ്രചരണത്തിന് ആവേശമായി അണ്ണാമലൈ ഐപിഎസ് ; കണ്ണൂർ നഗരത്തെ ആവേശ കടലിലാക്കി റോഡ്ഷോ

Annamalai IPS gets excited for election campaign; Roadshow turns Kannur city into a sea of ​​excitement

കണ്ണൂർ : നഗരത്തെ ആവേശ കടലിലാക്കി അണ്ണാമലൈ ഐപിഎസ്ൻ്റെ റോഡ്ഷോ , എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കണ്ണൂർ നഗരത്തിൽ നടന്ന റോഡ് ഷോ ജനങ്ങളിൽ ആവേശം ഉണ്ടാക്കി. നിരവധി വാഹനങ്ങളുടെയും ബാൻഡ് മേളത്തിന്റെയും പ്രവർത്തകരുടെയും അകമ്പടിയോടുകൂടി കണ്ണൂർ നഗരത്തിൽ അണ്ണാമലൈ ഐപിഎസിന്റെ റോഡ് ഷോ നടന്നു. 

കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ജനങ്ങളുടെ ക്ഷേമത്തിനും, വികസനത്തിനും മുൻതൂക്കം നൽകുന്ന മോഡി സർക്കാറിനെ അനുകൂലിക്കുന്ന ഒരു സർക്കാർ കേരളത്തിലും ആവശ്യമാണ് എന്ന് അണ്ണാമലൈ പറഞ്ഞു. ഇപ്രാവശ്യം  കണ്ണൂരിലും  മാറ്റം ആവശ്യമാണ്, അതിന് ബിജെപി എൻഡിഎ സ്ഥാനാർഥിയായ സി രഘുനാഥനെ വിജയിപ്പിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. റോഡ് ഷോ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.

Annamalai IPS gets excited for election campaign; Roadshow turns Kannur city into a sea of ​​excitement

 റോഡ് ഷോയിൽ സി രഘുനാഥ് ,യു ടി ജയന്തൻ, പി.കെ വേലായുധൻ,കെ കെ വിനോദ് കുമാർ, ബിനില്‍ കൃഷ്ണ,  ആസാദ് ശശീന്ദ്രൻ,എ ദാമോദരൻ  , എ. ജയലത, പി.കെ . ശ്രീകുമാർ , അർജുൻ മാവിലാക്കണ്ടി, ഹേമന്ത് മാസ്റ്റർ, എം അനീഷ് കുമാർ ,  ഷമീർ ബാബു, എം. ഷഗില്‍, ജിജു വിജയൻ തുടങ്ങിയവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.

രാവിലെ കണ്ണൂർ എയർപോർട്ടിൽ എത്തിയ അദ്ദേഹതെ നേതാക്കളായ കെ രഞ്ജിത്ത് , സി രഘുനാഥ് ,യു ടി ജയന്തൻ, പി.കെ വേലായുധൻ, എ ദാമോദരൻ , എ. ജയലത,  ജോഷിത് കെ. പി ,ബിനില്‍ കൃഷ്ണ,  ആസാദ് ശശീന്ദ്രൻ,  എം. ഷഗില്‍, ജിതിൻ വിനോദ്  ,   തുടങ്ങിയവര്‍ ചേർന്നു അദ്ദേഹതെ എയർപോർട്ടിൽ സ്വീകരിച്ചു . 


 വൈകുന്നേരം എളയാവൂർ  അമ്പലത്തിന്റെ സമീപത്തുനിന്ന് ആരംഭിച്ച വാഹന പ്രചരണ ജാഥ  എളയാവൂർ സൗത്ത് റേഷൻ പീടിക,
മുട്ടോളം പാറ,നൂഞ്ഞിക്കാവ് ,എസ് എൻ കോളേജ്, അവേര ,കുറുവ കാഞ്ഞിര ,കടലായി കിഴുന്ന ,കുറ്റിക്കകം തെരുവ് തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന സ്വീകരണ യോഗങ്ങൾക്ക് ശേഷം തോട്ടട ടൗണിൽ ജാഥയുടെ സമാപന സമ്മേളനം നടന്നു. 
 

Tags