അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന് ജീവനൊടുക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്

CCTV footage of Ancharakandi Dental College student Nithin minutes before he committed suicide has been released.


കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥിനിതിൻ രാജ് ജീവനൊടുക്കുന്നതിൻ്റെ മിനിറ്റുകള്ക്ക് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പ്രിൻസിപ്പലിൻ്റെ മുറിയിൽ അധ്യാപകരോട് സംസാരിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കഴിഞ്ഞ പത്താം തീയതി ഉച്ചയ്ക്ക് 1:20-ന് ശേഷം നിതിന്പ്രിൻസിപ്പലിൻ്റെ ഓഫീസ് മുറിയിൽ നിന്ന് ഇറങ്ങി. 1.38 നായിരുന്നു ആശുപത്രി കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചാടി നിതിൻ ജീവനൊടുക്കിയത്.മരണത്തിന് വെറും 18 മിനിറ്റ് മുമ്പ് വിനോദ് മോണിയുടെ ഓഫീസ് മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന നിതിൻ്റെ ദൃശ്യങ്ങളാണ് സിസിടിവി കാമറയിൽ പതിഞ്ഞത്. മൂന്ന് അധ്യാപകരും പ്രിൻസിപ്പലും നിതിനോട് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തവുമാണ്.

CCTV footage of Ancharakandi Dental College student Nithin minutes before he committed suicide has been released.

കോളേജിനകത്തെ സിസിടിവി ദൃശ്യങ്ങളും നിർണ്ണായക രേഖകളും നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. പ്രിൻസിപ്പലിൻ്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രിൻസിപ്പൽ, നിതിൻ, അധ്യാപിക ലത ശശിധരൻ, മറ്റ് രണ്ട് അധ്യാപകർ എന്നിവരും ഉൾപ്പെടുന്നുണ്ട്.

Tags