'കെഎസ്ആര്‍ടിസിക്ക്' ബസ് വാങ്ങി നല്‍കി അങ്കമാലി സ്വദേശി; കേരളത്തില്‍ ആദ്യം

d

കേരളത്തില്‍ ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തി കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കുന്നതെന്ന് മന്ത്രി റോജി എം ജോണ്‍ വ്യക്തമാക്കി.

അങ്കമാലി: കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകി അങ്കമാലി സ്വദേശി. ബസിനായി 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. ഹീമാൻ റോബോട്ടിക് കാർ പാർക്കിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ജോസ് ആണ് ബസ് സമ്മാനിച്ചത്.

കേരളത്തില്‍ ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തി കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങി നല്‍കുന്നതെന്ന് മന്ത്രി റോജി എം ജോണ്‍ വ്യക്തമാക്കി. ബസ് അങ്കമാലി ഡിപ്പോയ്ക്ക് കൈമാറും

'മുഖ്യമന്ത്രിയുടെ ഒരു പ്രസ്താവന ഉണ്ടായിരുന്നു ബസ് ആരെങ്കിലും സംഭാവന ചെയ്യുകയാണെങ്കില്‍ നല്ലതായിരുന്നു എന്ന്. ആ ഒരു നല്ല കാര്യത്തിന് വേണ്ടിയിട്ടാണ് ബസ് വാങ്ങി നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ പോകുന്നത്. എന്നെ സംബന്ധിച്ച് ഒരു തോന്നല്‍ വന്നു. അങ്ങനെ കൊടുക്കാന്‍ തീരുമാനിച്ചു. ഒരു നല്ല ബസ് കിടന്നോട്ടെ എന്ന് കരുതിയിട്ട് ചെയ്തു എന്ന് മാത്രം.'- ജോസ് മാധ്യമങ്ങളോട് പറഞ്ഞു.

Tags