ഒപ്പമുണ്ട്; കോടതിവിധിക്ക് ശേഷമുള്ള അതിജീവിതയുടെ ആദ്യ പ്രതികരണം പങ്കുവെച്ച് പൃഥ്വിരാജ്
Dec 15, 2025, 07:20 IST
അതിജീവിതയ്ക്കായി ആദ്യം മുതല്‍ നിലയുറപ്പിച്ചിരുന്ന താരങ്ങളിലൊരാളാണ് പൃഥ്വിരാജ്.
നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതിക്കെതിരായ അതിജീവിതയുടെ പ്രതികരണം പങ്കുവെച്ച് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് അതിജീവിതയുടെ കുറിപ്പ് പൃഥ്വിരാജ് പങ്കുവെച്ചത്
അതിജീവിതയ്ക്കായി ആദ്യം മുതല്‍ നിലയുറപ്പിച്ചിരുന്ന താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. അമ്മ സംഘടനയ്ക്ക് അകത്തും പുറത്തും അതിജീവിതയ്ക്കായി ശബ്ദം ഉയര്‍ത്തിയ ആളാണ് പൃഥ്വി. കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാട് അമ്മയെന്ന സംഘടന സ്വീകരിച്ചപ്പോള്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് നിലപാട് സംഘടനയ്ക്ക് ഉള്ളില്‍ ഉയര്‍ത്തിയവരിലൊരാളാണ് പൃഥ്വിരാജ്.
tRootC1469263">.jpg)


