തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്
Jul 17, 2025, 10:09 IST
എഴുപതിനായിരത്തിൽ അധികം ആളുകളെയാണ് ആനയൂട്ട് ചടങ്ങിലേക്ക് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്.
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്. പുലർച്ചെ അഷ്ടദ്രവ്യ ഗണപതിഹോമത്തോടുകൂടിയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. 65ൽ അധികം ആനകൾ ആനയൂട്ടിൽ പങ്കെടുക്കുമെന്ന് ക്ഷേത്ര അധികൃതർ വ്യക്തമാക്കി.ആനയൂട്ടിന് 9 തരം പഴവർഗങ്ങളും, 200 കിലോയോളം അരിയുടെ ചോറും ഉൾപ്പടെയാണ് തയ്യാറാക്കുന്നത്.
tRootC1469263">എഴുപതിനായിരത്തിൽ അധികം ആളുകളെയാണ് ആനയൂട്ട് ചടങ്ങിലേക്ക് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്. മഹാഗണപതിഹോമത്തിനുള്ള വലിയ ഹോമകുണ്ഡവും ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ തയ്യാറാക്കിയിട്ടുണ്ട്. 1985 മുതലാണ് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് ആരംഭിച്ചത്.1985 മുതലാണ് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് ആരംഭിച്ചത്.
.jpg)


