ഡിസംബറില്‍ പോകാന്‍ താല്‍പര്യമുള്ള സ്ഥലങ്ങളില്‍ കടമക്കുടിയുണ്ടെന്ന് ആനന്ദ് മഹീന്ദ്ര ; സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി


കടമക്കുടിയുടെ വീഡിയോ ആനന്ദ് മഹീന്ദ്ര എക്സില്‍ പങ്കുവെച്ചിരുന്നു. 'ഭൂമിയിലെ തന്നെ ഭംഗിയുള്ള ഗ്രാമങ്ങളുടെ പട്ടികയില്‍ പലപ്പോഴായും കടമക്കുടി ഉള്‍പ്പെട്ടിട്ടുണ്ട്.
കടമക്കുടിയെക്കുറിച്ചുള്ള വീഡിയോ പങ്കുവെച്ച മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. അവിശ്വസനീയമായ സ്ഥലങ്ങളുടെയും അനുഭവങ്ങളുടെയും നാട്ടിലേക്ക് സ്വാഗതമെന്ന് റിയാസ് എക്സില്‍ കുറിച്ചു. കേരള ടൂറിസത്തിന് കടമക്കുടിയില്‍ നിങ്ങള്‍ക്ക് വേണ്ടി ആതിഥേയത്വം വഹിക്കുന്നതിന് കേരള ടൂറിസം സന്തുഷ്ടരാണെന്നും റിയാസ് പറഞ്ഞു.
tRootC1469263">കടമക്കുടിയുടെ വീഡിയോ ആനന്ദ് മഹീന്ദ്ര എക്സില്‍ പങ്കുവെച്ചിരുന്നു. 'ഭൂമിയിലെ തന്നെ ഭംഗിയുള്ള ഗ്രാമങ്ങളുടെ പട്ടികയില്‍ പലപ്പോഴായും കടമക്കുടി ഉള്‍പ്പെട്ടിട്ടുണ്ട്. കൊച്ചിയിലേക്കുള്ള ബിസിനസ് യാത്രയില്‍ ഈ ഡിസംബറില്‍ പോകാന്‍ താല്‍പര്യമുള്ള സ്ഥലങ്ങളില്‍ ഈ സ്ഥലമുണ്ട്', എന്നായിരുന്നു ആനന്ദ് മഹീന്ദ്ര കുറിച്ചത്.
