അർജുൻ ആയങ്കിയെ ഒളിപ്പിക്കാൻ കൂട്ടുനിന്നവർക്കെതിരെയും അന്വേഷണം നടത്തും: കണ്ണൂർ റേഞ്ച് ഡി. ഐ ജി കെ. കാർത്തിക്ക്
അർജുൻ ആയങ്കി നിരവധി ക്രിമിനൽ കേസുകളിൽ പെട്ടയാളെന്നും ജാമ്യം ലഭിച്ചാൽ നിയമവ്യവസ്ഥയെ നിസാരവൽക്കരിച്ച് കുറ്റകൃത്യം ആവർത്തിക്കുമെന്നും അർജുൻ ആയങ്കിയുടെ റിമാന്റ് റിപ്പോർട്ടിൽ പൊലിസ് ചൂണ്ടിക്കാട്ടുന്നുണ്ട്
കണ്ണൂർ: സ്വർണംപൊട്ടിക്കൽ കേസ് പ്രതിയായഅർജുൻ ആയങ്കിയെ പിടികൂടാൻ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയുംപൊലീസ് മേധാവിമാർക്കും നിർദേശം നൽകിയിരുന്നുവെന്ന് കണ്ണൂർ റേഞ്ച് ഡി. ഐജി കെ കാർത്തിക്ക്. അർജുൻ ആയങ്കിയുടെ അറസ്റ്റിനെ തുടർന്ന് കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിസ്റ്റത്തെ തന്നെ വെല്ലുവിളിക്കുന്നത് നല്ല സന്ദേശമല്ല നൽകുന്നത്. അതുകൊണ്ട് എല്ലാവരും പ്രതികളെ പിടികൂടാൻ ഒരുമിച്ചു. അർജുൻ ആയങ്കിക്ക് ഒളിവിൽ കഴിയാൻ സഹായിച്ച കൂടുതൽ ആളുകളെ കുറിച്ച് പരിശോധന നടത്തിവരികയാണ്. ഇവർ ആരൊക്കെയാണെന്ന് അന്വേഷിക്കുമെന്നും കെ കാർത്തിക്ക് വ്യക്തമാക്കി.
അർജുൻ ആയങ്കി നിരവധി ക്രിമിനൽ കേസുകളിൽ പെട്ടയാളെന്നും ജാമ്യം ലഭിച്ചാൽ നിയമവ്യവസ്ഥയെ നിസാരവൽക്കരിച്ച് കുറ്റകൃത്യം ആവർത്തിക്കുമെന്നും അർജുൻ ആയങ്കിയുടെ റിമാന്റ് റിപ്പോർട്ടിൽ പൊലിസ് ചൂണ്ടിക്കാട്ടുന്നുണ്ട്.
തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടത്തുമെന്നും ആയങ്കിക്ക് ജാമ്യം ലഭിച്ചാൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പ്രചോദനമാകുമെന്നും റിമാൻഡ് റിപ്പോർട്ട് വിശദമാക്കുന്നത്. ആഭ്യന്തര മന്ത്രിക്കെതിരെ പോസ്റ്റിട്ട മൊബൈൽ ഫോൺ കണ്ടെത്തേണ്ടതിനാൽ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തേണ്ടതാണെന്നും റിമാന്റ് റിപ്പോർട്ടിൽ പരാമർശമുണ്ട്.
.jpg)

