കൊച്ചിയിൽ യുവാവിനെ ഇടിച്ചിട്ട ശേഷം പൊലീസ് ഉദ്യോഗസ്ഥൻ വാഹനം നിർത്താതെ പോയ സംഭവം; സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം

google news
car
ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ചില യുവാക്കൾ ബൈക്കിൽ പിന്നാലെയെത്തിയാണ്

കൊച്ചി : കൊച്ചിയിൽ യുവാവിനെ ഇടിച്ചിട്ട ശേഷം പൊലീസ് ഉദ്യോഗസ്ഥൻ വാഹനം നിർത്താതെ പോയ സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം.

 സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന സാക്ഷികളിൽ നിന്നും പൊലീസ് സംഘം വിവരം തേടി. സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ട കടവന്ത്ര സിഐയായ മനു രാജ് വാഹനം നിർത്താതെ മുന്നോട്ട് പോകുകയായിരുന്നുവെന്ന് സ്ഥിരീകരിച്ചു. 

ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ചില യുവാക്കൾ ബൈക്കിൽ പിന്നാലെയെത്തിയാണ് കടവന്ത്ര സിഐയായ മനു രാജിനെ തടഞ്ഞ് നിർത്തിയത്. ഈ സംഭവങ്ങളെല്ലാം പതിഞ്ഞ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. 

മാധ്യമങ്ങളിലൂടെ വിവരങ്ങൾ പുറത്ത് വന്ന ശേഷം തോപ്പുംപടി പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന വ്യക്തമായതോടെയാണ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്. മട്ടാഞ്ചേരി അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. 

Tags