വയോധികയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് മാല കവര്‍ന്നു

police8

കൊട്ടിയൂരില്‍ വയോധികയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് മാല കവര്‍ന്നു. കൊട്ടിയൂര്‍ കണ്ടപ്പന സ്വദേശി വിജയമ്മയുടെ ഒന്നര പവന്‍ മാലയാണ് കവര്‍ന്നത്. പ്രതിക്കായി കേളകം പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച  പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. 

വിജയമ്മ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. വീടിന്റെ പുറകുവശത്തെ വാതില്‍ ചവിട്ടി തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്, വിജയമ്മയുടെ കഴുത്തിലെ സ്വര്‍ണ്ണ മാലയായിരുന്നു ലക്ഷ്യം, മോഷണം തടുക്കാന്‍ ശ്രമിക്കുന്നതിടെ വിജയമ്മയുടെ തലയ്ക്കടിയേറ്റു. നിലവിളിച്ചുകൊണ്ട് വിജയമ്മ അടുത്ത വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു. പരിക്കേറ്റ വിജയമ്മയെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Tags