'ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി'.മൃതദേഹത്തിന് ഒരു മാസത്തിലധികം പഴക്കം
പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ മുറിയില്‍ തലയോട്ടിയും അസ്ഥിയും അവശേഷിക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാളയം മാര്‍ക്കറ്റില്‍ പച്ചക്കറി കച്ചവടം നടത്തിയിരുന്ന കരകുളം നെല്ലിവിള ജയാഭവനില്‍ രവീന്ദ്രനാണ് മരിച്ചത്.
76 വയസായിരുന്നു പ്രായം.ദിവസങ്ങള്‍ക്ക് മുന്‍പ് ക്ഷേമ പെന്‍ഷനുമായി ജീവനക്കാര്‍ വീട്ടിലെത്തി വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതിന് ശേഷം ജീവനക്കാര്‍ വീണ്ടും എത്തിയെങ്കിലും രവീന്ദ്രനെ കണ്ടില്ല. സംശയം തോന്നി ഇവര്‍ സമീപവാസികളെ വിവരം അറിഞ്ഞു
പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ മുറിയില്‍ തലയോട്ടിയും അസ്ഥിയും അവശേഷിക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് ഒരു മാസത്തിലധികം പഴക്കമുണ്ട്.
പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മൃതദേഹത്തിന് ഒരു മാസത്തിലധികം പഴക്കമുള്ളതായി കണ്ടെത്തിയത്. രവീന്ദ്രന്റെ ഭാര്യ അഞ്ച് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. അതിന് ശേഷം ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ജയകുമാര്‍, ഗിരീഷ് കുമാര്‍, ലതാകുമാരി എന്നിവരാണ് മക്കള്‍.
.jpg)

