വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി

d

വാക്കേറ്റത്തിനിടെ മനോഹരൻ പിള്ള ഷാജഹാന്റെ കഴുത്തിന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: വഴിത്തർക്കത്തിനിടെ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച വയോധികൻ ജീവനൊടുക്കി. പേരൂർ കുറ്റിച്ചിറ പാലൂർ വീട്ടിൽ മനോഹരൻ പിള്ള (70) ആണ് തൂങ്ങിമരിച്ചത്. അയൽവാസിയായ ഷാജഹാനും മനോഹരൻ പിള്ളയുമായി കഴിഞ്ഞ ദിവസം രാവിലെയാണ് വഴിത്തർക്കം ഉണ്ടായത്.

വാക്കേറ്റത്തിനിടെ മനോഹരൻ പിള്ള ഷാജഹാന്റെ കഴുത്തിന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഉച്ചയോടെയാണ് മനോഹരൻപിള്ളയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്.

സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് കേസെടുത്തു. സരസ്വതിയാണ് മനോഹരൻ പിള്ളയുടെ ഭാര്യ: ശ്രീജീഷ്, പരേതയായ മനോഷ എന്നിവർ മക്കളാണ്. മരുമകൾ: രഹ്ന. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും

Tags