ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി

sukumara kurup

അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനും ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനാണ് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബ്രൂണൈയിലെ വയോധികനെ കുറിച്ച് അന്വേഷിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനും ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനിടെ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന കേസില്‍ കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍ നിതിന്‍ പ്രതികരിച്ചു. വര്‍ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇതെന്നും കേള്‍ക്കുന്ന കഥകള്‍ അല്ലാതെ യാഥാര്‍ത്ഥ്യത്തിലേക്ക് വന്നിട്ടില്ലെന്നുമായിരുന്നു നിതിന്റെ പ്രതികരണം. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ കുറച്ചുകൂടി വിശ്വാസയോഗ്യമാണ്. കുറുപ്പിനെ പിടിക്കുമെന്ന പ്രതീക്ഷ ഇപ്പോള്‍ തോന്നുന്നു എന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് അഭ്യര്‍ത്ഥന എന്നും നിതിന്‍ കൂട്ടിച്ചേര്‍ത്തു.

Tags