കോഴിക്കോട് ഓട്ടോറിക്ഷ ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് അപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം
Updated: Apr 7, 2026, 15:42 IST
ആനക്കാംപൊയില്‍ തിരുവമ്പാടി റോഡില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു മറിയുകയായിരുന്നു.
കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ മരിച്ചു. ആനക്കാംപൊയില്‍ സ്വദേശികളായ പുത്തൻപുരയില്‍ ഷിജു ജോസഫ്, ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്.
ആനക്കാംപൊയില്‍ തിരുവമ്പാടി റോഡില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു മറിയുകയായിരുന്നു. ഇന്ന് രാവിലെ ഒൻപതരയോടെയാണ് ദാരുണമായ സംഭവം നടന്നത്.
തിരുവമ്പാടിയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ബിന്‍സിയെ ജോലി സ്ഥലത്ത് കൊണ്ടുവിടാന്‍ പോകുന്നതിനിടെയായിരുന്നു അപകടം.ഓട്ടോറിക്ഷ പൂര്‍ണമായി തകര്‍ന്നു. ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
.jpg)


