മദ്യത്തിന് പേര് നിര്‍ദ്ദേശിച്ചുള്ള പരസ്യം; ബെവ്കോയ്ക്ക് ഹൈക്കോടതി നോട്ടീസ്

highcourt

മദ‍്യത്തിന് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10,000 രൂപ പ്രതിഫലം ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മലബാർ ഡിസ്റ്റിലറിസ് പത്രക്കുറിപ്പ് പുറത്തിറക്കിയത്

പാലക്കാട്‌: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവില്‍ ബീവറേജസ് കോർപറേഷന് ഹൈക്കോടതി നോട്ടീസ്. ബെവ്കൊ ഉത്തരവിനെതിരെ നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.കേരള അബ്കാരി 55 എച്ച്‌ ഇന്ത‍്യൻ ഭരണഘടന അനുച്ഛേദം 47ന്‍റെ നഗ്നമായ ലംഘനമാണിതെന്നാണ് നോട്ടീസില്‍ പറയുന്നത്.ഡിസിസി വൈസ് പ്രസിഡന്‍റ് ശ്രീ ചിന്ദു കുര‍്യൻ ജോയ് സമർപ്പിച്ച ഹർജി ഫയലില്‍ സ്വീകരിച്ച ചീഫ് ജസ്റ്റിസ് അടക്കമുള്ള രണ്ടംഗ ബെഞ്ച് സർക്കാരിനോട് വിശദീകരണം നല്‍കാൻ ആവശ‍്യപ്പെട്ടു

tRootC1469263">

മദ‍്യത്തിന്‍റെയും മറ്റു ലഹരികളുടെയും പ്രോത്സാഹനം തടയേണ്ട സർക്കാർ അതിന് കൂട്ടുനില്‍ക്കുകയാണെന്നും പ്രോത്സാഹനം നല്‍കുകയാണെന്നും ഹർജിയില്‍ ആരോപിക്കുന്നു.. മദ‍്യത്തിന് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10,000 രൂപ പ്രതിഫലം ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മലബാർ ഡിസ്റ്റിലറിസ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. ഇത് വലിയ തോതില്‍ വിമർശനങ്ങള്‍ക്ക് ഇടയാക്കിയതിനു പിന്നാലെയാണ് ചിന്ദു കുര‍്യൻ ജോയ് ഹർജി സമർപ്പിച്ചത്.

Tags