കെ കെ രാഗേഷ് നേതാക്കളുടെ പെട്ടി തൂങ്ങിവന്ന അമൂൽ ബേബി, കണ്ണൂർ ജില്ലാ കമ്മിറ്റിയെ പിരിച്ചുവിടാത്ത പക്ഷം പാർട്ടിക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരും ; സി.പി.ഐ.എം ഏരിയാ കമ്മിറ്റി യോഗങ്ങളിൽ രൂക്ഷ വിമർശനം

Amul Baby, who was hanging in the coffin of KK Ragesh leaders, said that the party will face a major setback if the Kannur district committee is not dissolved; CPI(M) area committee meetings are severely criticized

 കെ കെ രാഗേഷ് നേതാക്കളുടെ പെട്ടി തൂങ്ങിവന്ന അമൂൽ ബേബിയാണെന്നാണ് യോഗത്തിലെ പരാമർശം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്‌കരിക്കുമെന്നും അംഗങ്ങൾ പറഞ്ഞു. പി ജയരാജനും കെ കെ ശൈലജയും നേതൃനിരയിലേക്ക് വരണമെന്ന ആവശ്യവും ഉയർന്നു. പി ജയരാജൻ പങ്കെടുത്ത ഏരിയാ കമ്മിറ്റി യോഗത്തിലാണ് വിമർശനമുണ്ടായത്.

 കാസർകോട്: സി.പി.ഐ.എം തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി യോഗത്തിൽ കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർന്നു. നിലവിലെ ജില്ലാ കമ്മിറ്റിയെ പിരിച്ചുവിടാത്ത പക്ഷം പാർട്ടിക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന ആശങ്കയും യോഗത്തിൽ പ്രകടമായി. പയ്യന്നൂരിലെ സംഘടനാപരമായ പ്രശ്നങ്ങളാണ് തൃക്കരിപ്പൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമായെന്നാണ് ഏരിയാ കമ്മിറ്റി യോഗത്തിലെ വിലയിരുത്തൽ.

Minority communalism is rampant in the state in the assembly elections; CPM Kannur district secretary KK Ragesh makes a controversial statement

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെയും യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. കെ കെ രാഗേഷ് നേതാക്കളുടെ പെട്ടി തൂങ്ങിവന്ന അമൂൽ ബേബിയാണെന്നാണ് യോഗത്തിലെ പരാമർശം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്‌കരിക്കുമെന്നും അംഗങ്ങൾ പറഞ്ഞു. പി ജയരാജനും കെ കെ ശൈലജയും നേതൃനിരയിലേക്ക് വരണമെന്ന ആവശ്യവും ഉയർന്നു. പി ജയരാജൻ പങ്കെടുത്ത ഏരിയാ കമ്മിറ്റി യോഗത്തിലാണ് വിമർശനമുണ്ടായത്.

കോഴിക്കോട് ജില്ലയിലെ ഏരിയാ കമ്മിറ്റി യോഗങ്ങളിലും രൂക്ഷ വിമർശനമാണ് ഉയരുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ 'ഡാഷ് മോനെ രേവന്ത' പ്രയോഗം തിരിച്ചടിയായെന്ന വിമർശനമാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ശൈലി ഒഴിവാക്കണമായിരുന്നുവെന്നും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവായി തുടർന്നാൽ അടുത്ത തവണയും പാർട്ടി തിരിച്ചു വരില്ലെന്ന വിമർശനവുമുണ്ടായി.

എം വി ഗോവിന്ദനെതിരെയും കടുത്ത വിമർശനമുണ്ടായി. തളിപ്പറമ്പിൽ പി കെ ശ്യാമളയെ മത്സരിപ്പിച്ചതിലാണ് എം വി ഗോവിന്ദനെതിരെ വിമർശനമുണ്ടായത്. പേരാമ്പ്രയിൽ ടി പി രാമകൃഷ്ണനെ മത്സരിപ്പിക്കേണ്ടതില്ലായിരുന്നു എന്നും കെ കെ ശൈലജ ടീച്ചറെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആക്കിയിരുന്നെങ്കിൽ തിരിച്ചടി ഉണ്ടാകില്ലായിരുന്നുവെന്നും അംഗങ്ങൾ പറഞ്ഞു.

അതേസമയം കനത്ത തോൽവിയുടെ കാരണങ്ങൾ കണ്ടെത്താൻ ചോദ്യാവലി തയ്യാറാക്കിയിരിക്കുകയാണ് സിപിഐഎം. ലോക്കൽ കമ്മിറ്റികൾക്കാണ് 34 ചോദ്യങ്ങളുൾപ്പെട്ട ചോദ്യാവലി നൽകിയിരിക്കുന്നത്. ഓരോ ലോക്കൽ കമ്മിറ്റിയും റിപ്പോർട്ട് തയ്യാറാക്കി ചർച്ച ചെയ്ത് ഉടൻ തന്നെ ഏരിയാ സെന്ററുകളിൽ എത്തിക്കാനാണ് നിർദേശം. പരാജയ കാരണം അണികളിൽ നിന്ന് കണ്ടെത്താനുളള ശ്രമത്തിന്റെ ഭാഗമായാണ് വിവിധ ഘടകങ്ങളിൽ നിന്ന് അഭിപ്രായം സ്വരൂപിക്കുന്നതിനായി ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. ചോദ്യാവലിയിൽ പക്ഷെ നേതൃത്വത്തിനുണ്ടായ വീഴ്ച്ചയെക്കുറിച്ചോ ഭരണതലത്തിലുണ്ടായ വീഴ്ച്ചകളെക്കുറിച്ചോ ചോദ്യങ്ങളില്ല.

Tags