മാതാ അമൃതാനന്ദമയി മഠത്തിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സൗജന്യ സമ്മർ ക്യാമ്പുമായി അമൃത സർവ്വകലാശാല

Facebook advertisement promises to make profits in online share trading; Middle-aged man falls into trap; loses Rs 72,27,900

കൊല്ലം :  മാതാ അമൃതാനന്ദമയി മഠത്തിൻ്റെ നേതൃത്വത്തിൽ അമൃത സർവ്വകലാശാല 9 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി കൊല്ലം അമൃതപുരി ക്യാമ്പസിൽ മെയ് ഒന്ന് മുതൽ അഞ്ച് വരെ സൗജന്യ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിജ്ഞാനവും വിനോദവും കോർത്തിണക്കിയാണ് 'വിസ്മയ 2026'  എന്ന പേരിൽ അഞ്ച് ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. 

കുട്ടികളിലെ  സർഗ്ഗവാസനകളെയും വ്യക്തിത്വത്തെയും ഉണർത്തുകയാണ് ക്യാമ്പിൻറെ പ്രധാന ലക്ഷ്യം. കൂടാതെ, കുട്ടികൾക്ക് ശാസ്ത്രപരിചയവും സാംസ്കാരിക മൂല്യങ്ങളും പകർന്നു നൽകാനും  പുതിയ കാര്യങ്ങൾ അവർക്ക് പരീക്ഷിച്ചറിയാനും ക്യാംപിൽ സൗകര്യമൊരുക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി 91 97784 02692 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Tags