'അമൃത് ഭാരത് എക്സ്പ്രസിന്' കാസര്‍കോട് ഉള്‍പ്പെടെ പുതിയ സ്റ്റോപ്പുകള്‍; സമയക്രമം പ്രഖ്യാപിച്ച്‌ റെയില്‍വേ

train

2026 മാർച്ച്‌ 17 മുതലാണ് പുതിയ സ്റ്റോപ്പുകള്‍ പ്രാബല്യത്തില്‍ വരിക. പുതുക്കിയ സമയക്രമം അനുസരിച്ച്‌ ഈ ട്രെയിൻ പയ്യന്നൂർ സ്റ്റേഷനില്‍ രാത്രി 01.19 ന് എത്തി 01.20 ന് യാത്ര തുടരും.

കാസര്‍കോട്: അമൃത് ഭാരത് എക്സ്പ്രസിന് യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതല്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പുകള്‍ അനുവദിച്ചു.പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ സ്റ്റോപ്പുകളും പുതുക്കിയ സമയക്രമവും നടപ്പിലാക്കുന്നത്. ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ ബി. ദേവദാനം തിങ്കളാഴ്ച, 2026 മാർച്ച്‌ 16 ന് പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിലാണ് (നമ്ബർ: 152/2026/PGT) ഈ മാറ്റങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

നാഗർകോവില്‍ - മംഗ്ളൂരു യാത്രാക്രമം (ട്രെയിൻ നമ്ബർ: 16329)

നാഗർകോവിലില്‍ നിന്നും മംഗ്ളൂരിലേക്ക് പോകുന്ന പ്രതിവാര അമൃത് ഭാരത് എക്സ്പ്രസിന് ചൊവ്വാഴ്ച, 2026 മാർച്ച്‌ 17 മുതലാണ് പുതിയ സ്റ്റോപ്പുകള്‍ പ്രാബല്യത്തില്‍ വരിക. പുതുക്കിയ സമയക്രമം അനുസരിച്ച്‌ ഈ ട്രെയിൻ പയ്യന്നൂർ സ്റ്റേഷനില്‍ രാത്രി 01.19 ന് എത്തി 01.20 ന് യാത്ര തുടരും.

tRootC1469263">

തുടർന്ന് നീലേശ്വരത്ത് 01.37 ന് എത്തിച്ചേരുന്ന വണ്ടി ഒരു മിനിറ്റിന് ശേഷം 01.38 ന് പുറപ്പെടും. കാഞ്ഞങ്ങാട് സ്റ്റേഷനില്‍ രാത്രി 01.49 ന് എത്തുന്ന ട്രെയിൻ 01.50 ന് യാത്ര തിരിക്കും. കാസർകോട് റെയില്‍വേ സ്റ്റേഷനില്‍ പുലർച്ചെ 02.08 ന് എത്തുന്ന അമൃത് ഭാരത് എക്സ്പ്രസ് 02.10 ന് മംഗ്ളൂരുവിലേക്ക് യാത്ര തുടരുമെന്ന് റെയില്‍വേയുടെ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

മംഗ്ളൂരു - നാഗർകോവില്‍ സമയക്രമം (ട്രെയിൻ നമ്ബർ: 16329)

മംഗ്ളൂരു ജംഗ്ഷനില്‍ നിന്നും നാഗർകോവിലിലേക്ക് പോകുന്ന പ്രതിവാര അമൃത് ഭാരത് എക്സ്പ്രസിന്റെ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയ സമയക്രമം ബുധനാഴ്ച, 2026 മാർച്ച്‌ 18 മുതലാണ് നിലവില്‍ വരിക. രാവിലെ 08.00 മണിക്ക് മംഗ്ളൂരു ജംഗ്ഷനില്‍ നിന്നും പുറപ്പെടുന്ന ട്രെയിൻ 08.37 ന് കാസർകോട് എത്തും. രണ്ട് മിനിറ്റ് നിർത്തിയ ശേഷം 08.39 ന് വണ്ടി പുറപ്പെടും.

പിന്നീട് 08.56 ന് കാഞ്ഞങ്ങാട് എത്തുന്ന ട്രെയിൻ 08.57 ന് യാത്ര തുടരും. നീലേശ്വരത്ത് രാവിലെ 09.07 ന് എത്തി 09.08 നും, പയ്യന്നൂരില്‍ 09.22 ന് എത്തി 09.23 നും ട്രെയിൻ പുറപ്പെടും. കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 09.47 ന് എത്തിച്ചേരുന്ന വണ്ടി 09.50 നാണ് യാത്ര തുടരുക. തലശ്ശേരിയില്‍ രാവിലെ 10.09 ന് എത്തുന്ന അമൃത് ഭാരത് എക്സ്പ്രസ് 10.10 ന് നാഗർകോവിലിലേക്ക് യാത്ര തിരിക്കുമെന്നും പാലക്കാട് ഡിവിഷൻ അറിയിച്ചു.

Tags