അമ്മ'യിലേത് ആഭ്യന്തര പ്രശ്നം, സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ല: മന്ത്രി പി സി വിഷ്ണുനാഥ്

p c vishnunath

കേരളത്തിലുള്ള ഏതൊരു സംഘടനയെയും പോലെ തന്നെയാണ് അമ്മ സംഘടനയെയും സര്‍ക്കാര്‍ കാണുന്നത്.

മലയാള സിനിമ താരസംഘടനയായ അമ്മയിലെ കൂട്ടരാജിയില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. സംഘടനയിലേത് ആഭ്യന്തര പ്രശ്‌നമാണ്. അത് സംഘടനയില്‍ തന്നെ തീരട്ടെ എന്നാണ് താന്‍ കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലുള്ള ഏതൊരു സംഘടനയെയും പോലെ തന്നെയാണ് അമ്മ സംഘടനയെയും സര്‍ക്കാര്‍ കാണുന്നത്. താരങ്ങള്‍ ഉള്‍പ്പെടുന്നതു കൊണ്ടാണ് ഇത്രയധികം വാര്‍ത്താ പ്രാധാന്യം ഉണ്ടാകുന്നത്. രാഷ്ട്രീയക്കാര്‍ സംഘടനയില്‍ ഉണ്ടെങ്കിലും സംഘടനയ്ക്കകത്ത് അവര്‍ താരങ്ങള്‍ മാത്രമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. താരസംഘടന സമൂഹത്തിന് നല്‍കുന്ന സന്ദേശം മോശമാണോ എന്ന ചോദ്യത്തിന് തനിക്ക് ഇപ്പോള്‍ മറുപടി പറയാന്‍ കഴിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സംഘടനയിലെ തര്‍ക്കങ്ങള്‍ പരിഹരിച്ച് നല്ല രീതിയില്‍ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കാന്‍ മാത്രമേ കഴിയൂ എന്നും മന്ത്രി പറഞ്ഞു.

Tags