അമ്മയിലെ തർക്കം ; നടി അൻസിബ ഹസൻ നൽകിയ പരാതി പൊലീസ് മേധാവിക്ക് കൈമാറി മുഖ്യമന്ത്രി
കൊച്ചി : തൃപ്പൂണിത്തുറ സബ് ഇൻസ്പെക്ടർ രേഷ്മക്കും ലക്ഷ്‍മി പ്രിയക്കുമെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നടി അൻസിബ ഹസൻ നൽകിയ പരാതി പൊലീസ് മേധാവിക്ക് കൈമാറി മുഖ്യമന്ത്രി. അൻസിബയുടെ പരാതിയിൽ തുടർ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം നടിയെ അറിയിച്ചിട്ടുമുണ്ട്.
കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറ സബ് ഇൻസ്‍പെക്ടർക്കും നടി ലക്ഷ്മി പ്രിയക്കും എതിരെയുള്ള പരാതി അൻസിബ കൈമാറിയത്. രേഷ്മ പൊലീസ് സ്റ്റേഷനിൽ നിയമവിരുദ്ധമായി തടവിൽ വെച്ചുവെന്നും ഉദ്യോഗസ്ഥ തന്നെ അപമാനിച്ചു ഭീഷണിപ്പെടുത്തിയെന്നും അൻസിബ പരാതിയിൽ പറഞ്ഞിരുന്നു. തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നിൽ ഗൂഢാലാചനയുണ്ടെന്നും അൻസിബ ആരോപിച്ചു. ലക്ഷ്‍മി പ്രിയയുടെ പരാതിയിൽ തന്നെ വിളിച്ചുവരുത്തിയപ്പോൾ സ്റ്റേഷനിൽ വെച്ച് അവഹേളിച്ചു. താൻ നേരിട്ട അപമാനത്തിന് ഒരു കോടി രൂപയുടെ നഷ്‍ടപരിഹാരവും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.
.jpg)

