അമിത് ഷായുടെ സന്ദർശനം; തലസ്ഥാനത്ത് ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Amit Shah's visit; Traffic restrictions in the capital today and tomorrow

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത്   ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.  ശനി, ഞായര്‍ ദിവസങ്ങളിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശനിയാഴ്ച്ച രാത്രി 7 മണി മുതല്‍ 11.30 വരെയും ഞായറാഴ്ച്ച രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെയുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

tRootC1469263">

ശനിയാഴ്ച്ച രാത്രി 7 മണി മുതല്‍ വിമന്‍സ് കോളേജ്, പനവിള, ബേക്കറി ഫ്‌ളൈ ഓവര്‍, ചാക്ക, പേട്ട, ആശാന്‍ സ്‌ക്വയര്‍, പാറ്റൂര്‍, ജനറല്‍ ആശുപത്രി, കലാഭവന്‍ മണി റോഡ്, ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് റോഡ്, ശംഖുമുഖം ഓള്‍ സെയിന്റ്‌സ്, ഗസ്റ്റ് ഹൗസ് റോഡിന്റെ ഇരുവശങ്ങളിലും വാഹന പാര്‍ക്കിങ് അനുവദിക്കില്ല.

ഞായര്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് ആറ് മണി വരെ വിമന്‍സ് കോളേജ്, തൈക്കാട്, ചൂരക്കാട്ടുപാളയം, പാവര്‍ഹൗസ് റോഡ്, തമ്പാനൂര്‍ ഫ്‌ളൈ ഓവര്‍, ശ്രീകണ്‌ഠേശ്വരം പാര്‍ക്ക്, എസ്പി ഫോര്‍ട്ട്, മിത്രാനന്ദപുരം, വാഴപ്പള്ളി റോഡ്. അരിസ്‌റ്റോ ജംഗ്ഷന്‍, മാരാര്‍ജി ഭവന്‍ റോഡ്, നോര്‍ക്ക ജംഗ്ഷന്‍, സംഗീത കോളേജ് റോഡ്, പിഎച്ച്ക്യു, ആല്‍ത്തറ ജംഗ്ഷന്‍, വെള്ളയമ്പലം, ടിടിലിസ ഗോള്‍ഫ് ലിങ്ക്‌സ്, ഉദയപാലസ് റോഡ്, പൊന്നറ പാര്‍ക്ക്, മോഡല്‍ സ്‌കൂള്‍ ജംഗ്ഷന്‍, പഞ്ചാപുര, ആശാന്‍ സ്‌ക്വയര്‍, പൊന്നറ പാര്‍ക്ക്, ചാക്ക, പാറ്റൂര്‍, പള്ളിമുക്ക്, പേട്ട, ഓള്‍ സെയിന്റ്, ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് റോഡ്, ശംഖുമുഖം എന്നിവിടങ്ങളില്‍ പാര്‍ക്കിങ് അനുവദിക്കുന്നതായിരിക്കില്ല.

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള റോഡുകളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 04712558731, 9497730055 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Tags