അമേരിക്കയും ഇസ്രയേലും 'ലോകത്തിന്റെ രക്ഷകർ' റോളിൽ നിന്നും സ്വയം പിന്മാറണം, നിങ്ങളെ ആരും ആ ജോലി ഏല്പിച്ചിട്ടില്ല : ഇ.ടി മുഹമ്മദ് ബഷീർ


കോഴിക്കോട് : അമേരിക്കയും ഇസ്രയേലും 'ലോകത്തിന്റെ രക്ഷകർ' റോളിൽ നിന്നും സ്വയം പിന്മാറണമെന്നും നിങ്ങളെ ആരും ആ ജോലി ഏല്പിച്ചിട്ടില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇ.ടി മുഹമ്മദ് ബഷീർ ഇക്കാര്യം വ്യക്തമാക്കിയത്. നിരുപാധികം ഇറാനൊപ്പമാണെന്നും നിരന്തരം പോരാടുന്ന പലസ്തീൻ ജനതക്കും ഐക്യദാർഢ്യമെന്നും ഫേസ്ബുക്ക് കുറിപ്പിലുണ്ട്.
tRootC1469263">ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണരൂപം
ഒരു സ്വതന്ത്ര റിപ്പബ്ലിക് രാജ്യമായ ഇറാനിൽ കയറി ആക്രമിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ് പറയുകയാണ് ഇനി സമാധാനം എന്ന് !
എന്ത് തോന്നിവാസമാണ് ഇത് ?
ഇസ്രായേലിന് പിന്നാലെ ഇപ്പോൾ അമേരിക്കയും നേരിട്ട് ആക്രമണത്തിന്റെ ഭാഗമായിരിക്കുകയാണ് . ഇന്ത്യയും ലോകരാജ്യങ്ങളും ഇപ്പോഴും മൗനം തുടരുകയാണ് , എല്ലാം കണ്ട് ആസ്വദിക്കുകയാണ് .

അമേരിക്കയും ഇസ്രയേലും 'ലോകത്തിന്റെ രക്ഷകർ' റോളിൽ നിന്നും സ്വയം പിന്മാറണം , നിങ്ങളെ ആരും ആ ജോലി ഏല്പിച്ചിട്ടില്ല .