കൊല്ലത്ത് നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ച് അപകടം; 4 പേർക്ക് പരിക്ക്

accident-alappuzha
accident-alappuzha

കൊല്ലം നിലമേൽ പുതുശേരിയിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന് പിന്നിൽ ആംബുലൻസ് ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. കിടപ്പുരോഗിയുമായി പോവുകയായിരുന്നു ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

tRootC1469263">

മറ്റൊരു കാർ ആംബുലൻസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ തട്ടിയതാണ് അപകടത്തിന് കാരണമായത്. കാർ തട്ടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് മുന്നിലുണ്ടായിരുന്ന ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയതായും റിപ്പോർട്ടുകളുണ്ട്.

Tags