രോഗിയുമായി പോയ ആംബുലൻസ് ഇടിച്ച്‌ അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം

d

ആംബുലൻസിന്റെ സ്റ്റിയറിങ് തകരാറാണ് അപകടത്തിന് കാരണമെനാണ് പ്രാഥമിക നിഗമനം

പത്തനംതിട്ട : വാര്യാപുരത്ത് രോഗിയുമായി പോയ ആംബുലൻസ് ഇടിച്ച്‌ ഒരാള്‍ക്ക് ദാരുണാന്ത്യം.റെജി (60) ആണ് മരിച്ചത്. ആംബുലൻസിനുള്ളില്‍ കുടുങ്ങിപ്പോയ രോഗിയും ഒപ്പമുണ്ടായിരുന്ന രണ്ട് ആളുകളെയും ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

ആംബുലൻസിന്റെ സ്റ്റിയറിങ് തകരാറാണ് അപകടത്തിന് കാരണമെനാണ് പ്രാഥമിക നിഗമനം.കോന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവല്ലയിലേക്ക് പോയ ആംബുലൻസ് ആണ് അപകടത്തില്‍പ്പെട്ടത്. 

Tags