അലുവ അതുലിനെ കൊലപ്പെടുത്തിയ സംഘത്തിന് ഭീഷണി; പ്രതികളെ കൊല്ലം ജില്ല ജയിലില്‍ നിന്ന് മാറ്റി

ATHUL

അതുലിനെ കൊലപ്പെടുത്തിയ കടത്തൂർ സംഘത്തിന് വയനകം സംഘത്തിൻ്റെ ഭീഷണി ഉണ്ടെന്ന് ഇൻ്റലിജൻസിൻ്റെയും സ്പെഷ്യല്‍ ബ്രാഞ്ചിൻ്റെയും മുന്നറിയിപ്പ് ലഭിച്ചി‌ട്ടുണ്ട്

കൊല്ലം: അലുവ അതുലിനെ കൊലപ്പെടുത്തിയ സംഘത്തിന് ഭീഷണി ,ഇതേ തുടർന്ന്  പ്രതികളെ കൊല്ലം ജില്ല ജയിലില്‍ നിന്ന് മാറ്റി.പ്രതികള്‍ക്ക് ജയിലിന് അകത്തും പുറത്തും ഭീഷണിയുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട് നല്‍കിയിരുന്നു.

അലുവ അതുലിൻ്റെ വയനകം ഗുണ്ടാ സംഘം റിമാൻഡില്‍ കഴിയുന്നത് കൊല്ലം ജില്ലാ ജയിലിലാണ്. പൊലീസ് സ്റ്റേഷനിൽനിന്ന് ഒപ്പിട്ട് മടങ്ങുമ്പോൾ അതുലിന്റെ വാഹനത്തിന് മുന്നിൽ മറ്റു രണ്ടു കാറുകൾ സഞ്ചരിച്ചിരുന്നു. അതുലിന്റെ വാഹനത്തിന്റെ വേഗം നിയന്ത്രിക്കുകയെന്നതായിരുന്നു ലക്ഷ്യം.

tRootC1469263">

കാറില്‍ യാത്ര ചെയ്തവരിൽ അതുലിനെ മാത്രം കൊലപ്പെടുത്തുകയെന്ന ഉദ്ദേശമായിരുന്നു പ്രതികൾക്ക്. കരുനാഗപ്പള്ളിയിൽ മുൻകൂട്ടി കണ്ടെത്തിയ സ്ഥലത്തെത്തിയപ്പോള്‍ അതുലിന്റെ കാറിന്റെ വശത്ത് ഇടിച്ചു. കാർ വശത്തെ കുഴിയിലേക്ക് വീണു. പിന്തുടർന്ന കാറിൽനിന്നുള്ള സംഘം ആയുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

അതുലിനെ കൊലപ്പെടുത്തിയ കടത്തൂർ സംഘത്തിന് വയനകം സംഘത്തിൻ്റെ ഭീഷണി ഉണ്ടെന്ന് ഇൻ്റലിജൻസിൻ്റെയും സ്പെഷ്യല്‍ ബ്രാഞ്ചിൻ്റെയും മുന്നറിയിപ്പ് ലഭിച്ചി‌ട്ടുണ്ട്

Tags