ആലുവ എടത്തലയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം ; 35 പേർക്ക് പരിക്ക്
May 12, 2026, 10:05 IST
കൊച്ചി : ആലുവ എടത്തലയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 35 യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ആലുവയിൽ നിന്നും പുക്കാട്ടുപടി ഭാഗത്തേക്ക് പോകുകയായിരുന്ന സെന്റ് തോമസ് ബസ്സും എതിരെ വന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. ബസ്സിലുണ്ടായിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
.jpg)

