ലൈംഗികാതിക്രമമെന്ന ആരോപണം; യുവാവിന്റെ ആത്മഹത്യയിൽ യുവതിക്കെതിരെ നിയമനടപടിക്ക് കുടുംബം
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസില്‍വെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി
കോഴിക്കോട്: ബസിൽ അതിക്രമമെന്ന് കാട്ടി യുവതി വിഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് മരിച്ചതിൽ കുടുംബം ഇന്ന് പരാതി നൽകും. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ, കമ്മീഷണർ, കലക്ടർ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കാണ് കുടുംബം പരാതി നൽകുക.കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്(41) ആണ് മരിച്ചത്.
tRootC1469263">വേറെ ഒരു അമ്മമാർക്കും ഈ അവസ്ഥ ഉണ്ടാകരുതെന്ന് മരിച്ച ദീപകിന്‍റെ അമ്മ പറഞ്ഞു.തന്‍റെ മകന്‍ അത്തരമൊരു ചീത്ത സ്വഭാവവും ഇല്ലെന്നും അങ്ങനെയൊരു കുട്ടി അല്ലായിരുന്നുവെന്നും അവനെ അറിയാവുന്ന ആരും അങ്ങനെ പറയില്ലെന്നും അമ്മ പറയുന്നു. വീട്ടിലെ കാര്യങ്ങളെല്ലാം എന്റെ കുട്ടിയാ നോക്കിയിരുന്നതെന്നും എനിക്കിനി ആരുമില്ലെന്നും അമ്മ പറയുന്നു.അതേസമയം, വിഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരെ നിരവധി പരാതികളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രക്കിടെ ബസില്‍വെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ദുരുദ്ദേശത്തോടെ യുവാവ് ശരീരത്തില്‍ സ്പർശിച്ചെന്ന് കാണിച്ച് വടകര പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
പിന്നാലെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി ദീപകിനെതിരെ സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവച്ചിരുന്നു. ഇത് വലിയ രീതിയില്‍ പ്രചരിച്ചു. 20 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്. നിരവധിയാളുകള്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തു.വീഡിയോ വൈറലായതോടെ ദീപക്ക് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്ന് കുടുംബം പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ റീച്ച് കൂട്ടുക എന്ന നിലയിലാണ് പെണ്‍കുട്ടി വീഡിയോ ചിത്രീകരിച്ചതെന്നും ദീപകിന്റെ കുടുംബം ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു
.jpg)


