ബിജെപി ഓഫീസിലേക്ക് കള്ളപ്പണമെത്തിച്ചെന്ന ആരോപണം: പുനരന്വേഷണം ആവശ്യപ്പെട്ട് തിരൂർ സതീഷ് മുഖ്യമന്ത്രിക്ക് പരാതി നൽകി
തൃശൂർ: 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഓഫീസിലേക്ക് ഒമ്പത് കോടി രൂപ കള്ളപ്പണമെത്തിച്ചെന്ന ആരോപണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് രംഗത്ത്. പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ച് കേസ് വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി വി.ഡി. സതീശന് പരാതി നൽകി.
നേരത്തെ എൽ.ഡി.എഫ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഈ കേസിൽ കൃത്യമായ അന്വേഷണത്തിന് തയ്യാറായില്ലെന്ന് സതീഷ് കുറ്റപ്പെടുത്തി. സംസ്ഥാനത്തേക്ക് 40 കോടി രൂപ കൊണ്ടുവന്നിട്ടുണ്ടെന്നും, അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണ് പണം എത്തിക്കാൻ ആവശ്യപ്പെട്ടതെന്നുമാണ് പണം കൊണ്ടുവന്നയാളുടെ മൊഴി. കേസിലെ പ്രധാന സാക്ഷിയായ താൻ എല്ലാ വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും, തന്റെ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും സതീഷ് വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. പരാതി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായും തിരൂർ സതീഷ് അറിയിച്ചു.
.jpg)

