പി.പി ദിവ്യക്കെതിരായ പരാതി പിന്‍വലിക്കാന്‍ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന ആരോപണം ; 7 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുഹമ്മദ് ഷമ്മാസ്; കാർട്ടൺ ഇന്ത്യ എംഡിക്ക് വക്കീൽ നോട്ടീസ്

Allegation that five lakh rupees were demanded to withdraw a complaint against P.P. Divya; Muhammed Shammas seeks 7 crore rupees in compensation; legal notice sent to the MD of Carton India.

ഏഴ് കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും ഷമ്മാസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

 കണ്ണൂര്‍ : കാര്‍ട്ടണ്‍ ഇന്ത്യ കമ്പനി എംഡി മുഹമ്മദ് ആസിഫിന് വക്കീല്‍ നോട്ടീസയച്ച് കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി ദിവ്യക്കെതിരായ പരാതി പിന്‍വലിക്കാന്‍ പണം ആവശ്യപ്പെട്ടെന്ന ആരോപണത്തിലാണ് നോട്ടീസ്. ഏഴ് കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും ഷമ്മാസ് ആവശ്യപ്പെട്ടിട്ടുണ്ട്. 

മുഹമ്മദ് ഷമ്മാസ് മറ്റൊരാള്‍ വഴി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു ആസിഫിന്റെ ആരോപണം. ഷമ്മാസിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ആസിഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നടപടികള്‍ പാലിച്ചാണ് കരാര്‍ നേടിയതെന്നും ഇല്ലെന്ന് തെളിയിച്ചാല്‍ ഷമ്മാസിന് ഒരു കോടി രൂപ ഇനാം നൽകുമെന്നും ആസിഫ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഷമ്മാസ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

Tags