ഒരു പെണ്‍കുട്ടിയുടെ ധീരമായ വെളിപ്പെടുത്തലുകള്‍ ആക്രമിക്കപ്പെടുന്ന മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ളത്, അതിജീവിതയ്‌ക്കൊപ്പമെന്ന് കെ കെ ശൈലജ

shailaja
shailaja

തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതിക്കെതിരായ അതിജീവിതയുടെ ആദ്യ പ്രതികരണം പുറത്ത് വന്നതിന് പിന്നാലെ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് കെ കെ ശൈലജ. 

അതിജീവിതയുടെയും മഞ്ജുവിന്റെയും അഭിപ്രായങ്ങള്‍ സമൂഹം ശ്രദ്ധിക്കേണ്ടതാണെന്നും ഒരു പെണ്‍കുട്ടിയുടെ ധീരമായ വെളിപ്പെടുത്തലുകള്‍ ആക്രമിക്കപ്പെടുന്ന മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ളതാണെന്നും കെ കെ ശൈലജ പറഞ്ഞു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു കെ കെ ശൈലജയുടെ പ്രതികരണം.

tRootC1469263">

'അവള്‍ക്ക് കിട്ടുന്ന നീതി സമൂഹത്തിനാകെ കിട്ടുന്ന നീതിയായിരിക്കും. സര്‍ക്കാര്‍ അപ്പീല്‍ പോകുന്നുണ്ട്. ഉന്നത കോടതിയില്‍ നിന്ന് യഥാര്‍ത്ഥ നീതി ലഭ്യമാകുമെന്ന് ആശിക്കുന്നു. പ്രിയപ്പെട്ട മകളെ നിനക്കൊപ്പം.' കെ കെ ശെലജ കൂട്ടിച്ചേര്‍ത്തു.

Tags