എല്ലാ കെഎസ്‌ആര്‍ടിസി സ്റ്റേഷൻ മാസ്റ്റര്‍ ഓഫീസുകളിലും ഇനി പ്രത്യേക മൊബൈല്‍ നമ്ബര്‍
ഇനി ഓരോ യൂണിറ്റിലെയും സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളില്‍ പ്രത്യേക മൊബൈല്‍ നമ്ബർ ഒരുക്കി കെഎസ്‌ആർടിസി.
തിരുവനന്തപുരം: കെഎസ്‌ആർടിസിയുമായുള്ള യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആശയവിനിമയം മെച്ചപ്പെടുത്തുവാൻ പുതിയ സംവിധാനം.യാത്രക്കാർക്കും പൊതുജനങ്ങള്‍ക്കുമായി ഇനി ഓരോ യൂണിറ്റിലെയും സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളില്‍ പ്രത്യേക മൊബൈല്‍ നമ്ബർ ഒരുക്കി കെഎസ്‌ആർടിസി.
ഉപഭോക്തൃ സൗഹൃദ സേവനം ശക്തമാക്കുന്നതിനും യാത്രക്കാർക്ക് സൗകര്യപ്രദമായി വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിർണായകമായ ഒരു പുതിയ നടപടിയിലേക്ക് പ്രവേശിക്കുകയാണെന്നും കെഎസ്‌ആർടിസിയുടെ എല്ലാ സ്റ്റേഷൻ ഓഫീസുകളിലും പൊതു ജനങ്ങള്‍ക്കും യാത്രക്കാർക്കും നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്ന തരത്തില്‍ പ്രത്യേക മൊബൈല്‍ നമ്ബർ സംവിധാനം നടപ്പിലാക്കിയിട്ടുണ്ടെന്നും കെഎസ്‌ആർടിസി മീഡിയ സെല്‍ അറിയിച്ചു.
tRootC1469263">നിലവിലെ ലാൻഡ് ഫോണ്‍ സംവിധാനം അപര്യാപ്തമാണ് എന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദേശത്തെ തുടർന്ന് കെഎസ്‌ആർടിസി മൊബൈല്‍ ഫോണ്‍ സംവിധാനം ഏർപ്പെടുത്തുന്നത്. പുതിയ സംവിധാനത്തിലൂടെ യാത്രാവേളയിലെ സംശയങ്ങള്‍ ടിക്കറ്റ് ബുക്കിങ്, ബസ് സമയക്രമം, യാത്രാ രീതികള്‍, അടിയന്തിര സാഹചര്യങ്ങള്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് നേരിട്ട് ബന്ധപ്പെട്ട് മറുപടി ലഭിക്കുവാനുള്ള അവസരമാണ് കെഎസ്‌ആർടിസി ഒരുക്കുന്നത്.
കേരളത്തിലെ എല്ലാ കെഎസ്‌ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിലും നല്‍കിയിട്ടുള്ള മൊബൈല്‍ നമ്ബറുകള്‍ ചുവടെ ചേർക്കുന്നു:
ആര്യനാട് 9188933700
ആറ്റിങ്ങല്‍ 9188933701
നെടുമങ്ങാട് 9188933702
കണിയാപുരം 9188933703
കണിയാപുരം-പോത്തൻകോഡ് 9188933704
കാട്ടാക്കട 9188933705
കിളിമാനൂർ 9188933706
കിളിമാനൂർ-കല്ലറ 9188933707
നെയ്യാറ്റിൻകര 9188933708
പാലോട് 9188933709
പാപ്പനംകോട് 9188933710
പൂവാർ 9188933711
പാറശ്ശാല 9188933712
പാറശ്ശാല-കളിയിക്കവിള 9188933713
പാറശ്ശാല-നാഗർകോവില്‍ 9188933714
പേരൂർക്കട 9188933715
ടിവി സെൻട്രല്‍ 9188933716
ടിവി സെൻട്രല്‍-നാഗർകോയില്‍സെക്ടർ 9188933717
ടിവിഎംസിറ്റി-സൗത്ത് 9188933718
ടിവിഎംസിറ്റി-നോർത്ത് 9188933719
വെള്ളനാട് 9188933720
വെള്ളറട 9188933721
വികാസ്ഭവൻ 9188933722
വികാസ്ഭവൻ-മെഡിക്കല്‍ കോളേജ് 9188933723
വിതുര 9188933724
വിഴിഞ്ഞം 9188933725
വെഞ്ഞാറമൂട് 9188933726
ആര്യങ്കാവ് 9188933727
ചടയമംഗലം 9188933728
ചാത്തന്നൂർ 9188933729
പുനലൂർ 9188933730
പുനലൂർ-തെങ്കാശി 9188933731
കൊട്ടാരക്കര 9188933732
കുളത്തൂപ്പുഴ 9188933734
പത്തനാപുരം 9188933735
കരുനാഗപ്പള്ളി 9188933736
കൊല്ലം 9188933739
അടൂർ 9188933740
കോന്നി 9188933741
മല്ലപ്പള്ളി 9188933742
പന്തളം 9188933743
പത്തനംതിട്ട 9188933744
റാന്നി 9188933745
തിരുവല്ല 9188933746 9188933748
ആലപ്പുഴ 9188933748
ചെങ്ങന്നൂർ 9188933750
ചേർത്തല 9188933751
എടത്വ 9188933752
ഹരിപ്പാട് 9188933753
കായംകുളം 9188933754
കായംകുളം-ഓച്ചിറ 9188933755
മാവേലിക്കര 9188933756
ചങ്ങനാശ്ശേരി 9188933757
ഈരാറ്റുപേട്ട 9188933758
മാനന്തവാടി 9188933818
സുല്‍ത്താൻബത്തേരി 9188933819
സുല്‍ത്താൻബത്തേരി-ബെംഗളൂരുസാറ്റലൈറ്റ്സ്റ്റാൻഡ് 9188933820
സുല്‍ത്താൻബത്തേരി-മൈസൂർ 9188933821
കണ്ണൂർ 9188933822
പയ്യന്നൂർ 9188933823
തലശ്ശേരി 9188933824
കാഞ്ഞങ്ങാട് 9188933825
കാസർകോട് 9188933826
കാസർകോട്-മംഗളൂരു 9188933827
.jpg)


