'ഏതവന്‍ വന്നാലും അളിയാ എന്ന് വിളിക്കണം' നിലപാട് സിംഹം ; മുഖ്യമന്ത്രി വിഡി സതീശന് ആശംസയറിയിച്ച സന്തോഷ് കീഴാറ്റൂരിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ
കണ്ണൂര്‍: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വിഡി സതീശന് ആശംസയറിയിച്ച നടന്‍ സന്തോഷ് കീഴാറ്റൂരിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ഇടതുപക്ഷക്കാരനായ സന്തോഷ് യുഡിഎഫ് വിജയത്തില്‍ ആഹ്ലാദിക്കുന്ന വ്യക്തിയായി എന്ന രീതിയിലാണ് ഒരുവിഭാഗം നടനെതിരെ രംഗത്തെത്തിയത്.
അപ്പോള്‍ കണ്ടവനെ അളിയാ എന്ന് വിളിക്കണമെന്നാണ് ഒരു പോസ്റ്റില്‍ പറയുന്നത്. ഒട്ടേറെപ്പേര്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി. ആശംസയറിയിക്കുന്നതില്‍ തെറ്റില്ലെന്നും സിപിഎം നേതാക്കള്‍ തന്നെ മുഖ്യമന്ത്രിക്ക് ആശംസയറിയിച്ചിട്ടുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

സന്തോഷ് കീഴാറ്റൂരിന്റെ പോസ്റ്റുമായി ബന്ധപ്പെട്ട ചില കമന്റുകള്‍,
ഈ നിലപാട് സിംഹം എന്ത് തേങ്ങക്കാണ് കൂടെ ജോലി ചെയ്യുന്ന നടന്‍ ഉണ്ണി മുകുന്ദനു എതിരെ പോസ്റ്റ് ഇട്ടു ചൊറിഞ്ഞത്..
അന്ന് ഇടതുപക്ഷം ആണ് ഭരിക്കുന്നത്.. അന്ന് സഖാക്കളുടെ കയ്യടി കിട്ടാന്‍ വേണ്ടി അങ്ങനെ ചെയ്തു ??
ഉണ്ണിക്കു ഈ പറഞ്ഞ വ്യക്തി സ്വാതന്ത്രം ഇല്ലയോ അങ്ങുന്നേ.. സന്തോഷിനു മാത്രെ ഉള്ളുവോ.. ഇപ്പോള്‍ ഒരു നിഷ്പക്ഷ മുഖം ??

ഇതിലൊന്നും തെറ്റായിട്ടൊന്നുമില്ല.
തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവരെയും അധികാരസ്ഥാനങ്ങളില്‍ എത്തുന്നവരെയും അനുമോദിക്കുക എന്നത് സ്വാഭാവികമായ കാര്യമാണ്. അങ്ങനെ സംഭവിക്കുന്നതുകൊണ്ട് നമ്മുടെ രാഷ്ട്രീയവും നിലപാടുകളും അടിയറവെച്ചു എന്ന അര്‍ത്ഥവുമില്ല.
നേരത്തെ യുഡിഎഫിന്റെ ആഹ്ലാദ പ്രകടനത്തിനിടെ സന്തോഷ് കീഴാറ്റൂര്‍ എത്തിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തളിപ്പറമ്പില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കൊപ്പം സന്തോഷ് പങ്കെടുക്കുകയായിരുന്നു. അതുവഴി പോയപ്പോള്‍ കാര്‍ നിര്‍ത്തേണ്ടിവന്നതാണെന്നാണ് നടന്‍ പിന്നീട് നല്‍കിയ വിശദീകരണം.
.jpg)

