ഉരുൾപ്പൊട്ടൽ ഉണ്ടാകുന്നത് എങ്ങനെ? പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ഇനിയെങ്കിലും ജാഗരൂകരാകാം

wayanad
wayanad

കനത്ത മഴയെ തുടർന്ന് വയനാട്ടിലുണ്ടായ ഉരുൾപ്പൊട്ടലിൽ  നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിരവധി  പേരെ കാണാതായതായി. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ പൂർണ്ണമായി തന്നെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. മേപ്പാടി, വൈത്തിരി പ്രദേശങ്ങളേയും സാരമായി ബാധിച്ചിട്ടുണ്ട്.  വയനാട്ടിലുണ്ടായ പ്രകൃതിക്ഷോഭം ദയനീയവും അതിഭീകരവുമാണ്  ആളുകൾ ഉറക്കത്തിനിടയിലാണ് മണ്ണിനടിയിലകപ്പെട്ടത്. 

wayanad 2

എന്തുകൊണ്ടാണ് ഉരുൾപൊട്ടൽ ഉണ്ടാകുന്നത്? അത് ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളുമാണ് ചെയ്യേണ്ടത് എന്നെല്ലാം ആലോചിക്കാൻ ഇതാണ് ഏറ്റവും അനുയോജ്യമായ സമയം. കേരളത്തിന് തട്ടുകളായി സ്ഥിതി ചെയ്യുന്ന സവിശേഷ ഭൂപ്രകൃതിയാണ് ഉള്ളത് .ഏതാണ്ട് പൂർണ്ണമായും പശ്ചിമഘട്ട മലനിരകൾ ഉൾപ്പെടുന്ന മലനാട്, ചെറിയ കുന്നുകൾ ഉൾപ്പെടുന്ന ഇടനാട്, കായലും കടലും ഉൾപ്പെടുന്ന തീരപ്രദേശവും.ഈ കേരളമാകെ ആവിര്‍ഭവിച്ചത് പശ്ചിമഘട്ടത്തിന് ശേഷമാണ് എന്നു പറഞ്ഞാൽ അതാണ് ശരി.

Also Read :  ഇങ്ങനെയാകണം രക്ഷാപ്രവര്‍ത്തനം, ആര്‍മി മുതല്‍ സന്നദ്ധപ്രവര്‍ത്തകര്‍ വരെ കൈകോര്‍ത്തെന്ന് മുരളി തുമ്മാരുകുടി

ഭൂസ്ഥിരത നഷ്ടപ്പെടുന്നത് മൂലം ഭൂമിയിൽ സംഭരിക്കപ്പെടുന്ന ജലം, കല്ല്, മണ്ണ് എന്നിവ അതിസമ്മർദത്താൽ താണ സ്ഥലത്തേക്ക് പുറം തള്ളപ്പെടുന്ന പ്രതിഭാസമാണ് ഉരുൾപൊട്ടൽ. ഭൂസ്ഥിരത നഷ്ടപ്പെടുന്നതിന് പല കാരണങ്ങളുമുണ്ട്. ശിലാ പാളികൾക്ക് ശക്തിക്ഷയം സംഭവിക്കുക, മൺപാളികളിലെ രാസ-ഭൗതിക മാറ്റങ്ങൾ, സസ്യലതാദികളുടെ പരിക്രമണങ്ങളും ശക്തമായ വർഷപാതവും ദ്രവീകരണവും ഉണ്ടാവുക, മലമുകളിലുണ്ടാകുന്ന ഭൂകമ്പത്തിൽ മണ്ണിന്റെ ഒരുപാളി ഇടിച്ചിറങ്ങുക, വെള്ളത്തിന്റെ നീർച്ചാലുകൾ മൺപാളി അടർത്തി മാറ്റുക, ദിവസങ്ങൾ നീണ്ടു നിൽക്കുന്ന മഴ, മനുഷ്യ ഇടപെടൽ എന്നിവ ഉരുൾപൊട്ടലിന്റെ കാരണങ്ങളാണ്.

wayanad

ഭൂമിക്കടിയിലേക്ക് അമിതമായി ഊർന്നിറങ്ങുന്ന ജലം ശിലാപാളികൾക്കിടയിൽ തങ്ങി നിൽക്കുന്നു. ക്രമാതീതമായി ശേഖരിക്കപ്പെടുന്ന ഈ വെള്ളം ചുറ്റുപാടിലേക്ക് സമ്മർദം ചെലുത്തുന്നു. മലഞ്ചെരുവുകളിലെ താരതമ്യേന കനംകുറഞ്ഞ പാറകളിൽ ഇത്തരം സമ്മർദം അനുഭവപ്പെടുമ്പോൾ ഗുരുത്വബലത്തിന്റെ കൂടെ ഫലമായി പാറകൾ പിളർന്ന് വെള്ളം പ്രവഹിക്കുന്നു. മണിക്കൂറിൽ 500 കി മീ വരെ വേഗത്തിൽ ഒഴുകുന്ന ഈ പ്രവാഹത്തിൽ മണ്ണും വെള്ളവും ചെളിയുമുണ്ടാകും. ഉരുൾപൊട്ടൽ കേവലം ഒരു പ്രകൃതി പ്രതിഭാസം എന്നതിലുപരി മനുഷ്യന്റെ ഇടപെടലാണ് അതിന്റെ മുഖ്യ കാരണം. 

ഭൂമിയിൽ ഏറ്റവും കൂടുതൽ വിഭവ സമ്പത്ത് ചൂഷണം ചെയ്യുന്ന ജീവിവർഗം മനുഷ്യനാണ്. മനുഷ്യന്റെ ഉപഭോഗം ഭൂവിഭവങ്ങൾ നശിപ്പിക്കുക മാത്രമല്ല പരിസ്ഥിതി സന്തുലിതാവസ്ഥയെ താളം തെറ്റിക്കുകയും ചെയ്യുന്നു. വായു, മണ്ണ്, ജലം, ആകാശം തുടങ്ങി ജീവന്റെ തുടിപ്പുകൾ സംരക്ഷിക്കുന്ന എല്ലാ വിഭവങ്ങളും തകർത്ത് കൊണ്ടിരിക്കുന്നു. എല്ലാ ജീവജാലങ്ങളും തന്റെ സഹജീവജാലങ്ങൾക്ക് കൂടെ ജീവിക്കാനുള്ള ഇടം കരുതി വെക്കുമ്പോൾ മനുഷ്യൻ അയൽക്കാരന്റെ ഇടം കൂടി കവർന്നെടുക്കുന്നു. ലാഭേച്ഛയും സ്വാർഥതയും ആർത്തിയും കാടു കൈയേറാനും വിഭവങ്ങൾ നശിപ്പിക്കാനും അവനെ പ്രേരിപ്പിക്കുന്നു. 

wayanad

ഈ ഭൂമി തനിക്ക് മാത്രമുള്ളതാണെന്ന് മനുഷ്യൻ തെറ്റിദ്ധരിച്ചതാണ് എല്ലാ പ്രശ്‌നങ്ങളുടേയും കാരണം. ഭൂമിയിലെ എല്ലാ വിഭവങ്ങളും എല്ലാവർക്കും അവകാശപ്പെട്ടതാണ്. ശക്തനും അശക്തനും തമ്മിൽ അതിൽ വേർതിരിവില്ല. പ്രകൃതി സംരക്ഷണം മാനവ സംരക്ഷണമാണ്.

Tags