മദ്യം ലഭിച്ചില്ല; ബിവറേജസ് ഔട്ട്ലെറ്റില്‍ യുവാവിന്റെ അതിക്രമം;കൗണ്ടറിന്റെ വാതില്‍ ഗ്ലാസ് ഇടിച്ചുപൊട്ടിച്ചു
ഇന്നലെ രാത്രി 9 മണിയോടെ 1001-ാം നമ്പര്‍ ഔട്ട്‌ലെറ്റ് അടച്ച ശേഷമാണ് യുവാവ് എത്തിയത്. ഔട്ട്ലെറ്റ് അടച്ചതില്‍ പ്രകോപിതനായി യുവാവ് പ്രീമിയര്‍ കൗണ്ടറിന്റെ വാതില്‍ ഗ്ലാസ് ഇടിച്ചുപൊട്ടിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയില്‍ മദ്യം ലഭിച്ചിക്കാത്തതില്‍ പ്രകോപിതനായി ബിവറേജസ് ഔട്ട്ലെറ്റില്‍ യുവാവിന്റെ അതിക്രമം. ഔട്ട്ലെറ്റ് പൂട്ടിയതിന് പിന്നാലെ മദ്യം വാങ്ങാനെത്തിയ ആളാണ് അതിക്രമം നടത്തിയത്.
ഇന്നലെ രാത്രി 9 മണിയോടെ 1001-ാം നമ്പര്‍ ഔട്ട്‌ലെറ്റ് അടച്ച ശേഷമാണ് യുവാവ് എത്തിയത്. ഔട്ട്ലെറ്റ് അടച്ചതില്‍ പ്രകോപിതനായി യുവാവ് പ്രീമിയര്‍ കൗണ്ടറിന്റെ വാതില്‍ ഗ്ലാസ് ഇടിച്ചുപൊട്ടിച്ചു. അതിക്രമം തടയാന്‍ ശ്രമിച്ച ഓഫീസ് അറ്റന്‍ഡന്റ് പ്രദീപിന് നേരെയും ആക്രമണമുണ്ടായി.
പ്രദീപിന്റെ മുഖത്ത് വാഹനത്തിന്റെ താക്കോല്‍ കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. ജീവനക്കാരനെ അക്രമിച്ച ശേഷം പ്രതി സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ പ്രദീപ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
.jpg)

