വീര്യം കുറഞ്ഞ മദ്യം; കോണ്‍ഗ്രസില്‍ ചര്‍ച്ച വേണമെന്ന് നേതാക്കള്‍

The Left government signed the project; Chief Minister VD Satheesan says Kerala is a partner in PM Shri

പാര്‍ട്ടിയില്‍ ധാരണയായതിന് ശേഷം യുഡിഎഫില്‍ ചര്‍ച്ച മതിയെന്നും നിര്‍ദ്ദേശമുണ്ട്.

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം.

പാര്‍ട്ടിയില്‍ ധാരണയായതിന് ശേഷം യുഡിഎഫില്‍ ചര്‍ച്ച മതിയെന്നും നിര്‍ദ്ദേശമുണ്ട്. മദ്യ നയം യുഡിഎഫ് തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലും നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. പാര്‍ട്ടിയെ ഇരുട്ടില്‍ നിര്‍ത്തരുതെന്നും ഇവര്‍ പറയുന്നു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവിലും എതിര്‍പ്പുണ്ട്.

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയില്‍ മലക്കം മറിയുന്ന നിലപാടാണ് ഇന്നലെ മുഖ്യമന്ത്രി വി ഡി സതീശന്‍ സ്വീകരിച്ചത്. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നതില്‍ യുഡിഎഫ് തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. പാര്‍ട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് മാറ്റിയത്. മദ്യ നികുതി നിശ്ചയിച്ചതില്‍ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചു.
പിണറായി സര്‍ക്കാറിന്റെ കാലത്താണ് വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി ഇന്നലെ ആരോപിച്ചിരുന്നു. മദ്യനികുതി നിശ്ചയിച്ചതില്‍ പ്രതിപക്ഷമുയര്‍ത്തിയ ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചു. മദ്യം ഒഴുക്കിയ സര്‍ക്കാറിന്റെ പ്രതിനിധികളാണ് ഉപദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

Tags