ലഹരി ഉപയോഗിക്കുന്നത് സിനിമാസെറ്റുകളില്‍ വേണ്ട: നടി നിഖില വിമൽ

google news
Actress Nikhila Akhil

കണ്ണൂര്‍:  ലഹരി ഉപയോഗിക്കുന്നത് ഓരോരുത്തരുടെയും ചോയ്‌സാണെന്നും പക്ഷെ മറ്റുളളവര്‍ക്ക് ശല്യമായി കൊണ്ടു സിനിമാസെറ്റുകളില്‍ അതുവേണ്ടെന്നും മലയാളത്തിലെ യുവ നടി നിഖില വിമല്‍  അഭിപ്രായപ്പെട്ടു.  ഇതുതടയുന്നതിനായി സിനിമാ സെറ്റുകളില്‍ ഷാഡോ പൊലിസ് പരിശോധന നടത്തുന്നതില്‍ തെറ്റില്ലെന്നും നിഖില വ്യക്തമാക്കി.

കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ മാധ്യമ പ്രവര്‍ത്തകരോട്   സംസാരിക്കുകയായിരുന്നു നിഖില
അമ്മയുടെയും ഫെഫ്‌കോയുടയും അനുമതിയോടു കൂടിയാണ് ഇതു നടത്താന്‍ തീരുമാനിച്ചത്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ഓരോരുത്തരുകയും ചോയ്‌സാണ്. എന്നാല്‍ സിനിമാ സെറ്റുകളില്‍ അതു മറ്റുള്ളവര്‍ക്ക് ശല്യമാകുന്നത് നിയന്ത്രിക്കണമെന്ന് നിഖില വിമല്‍ പറഞ്ഞു. ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ താന്‍ അഭിനയിച്ച സിനിമയുടെ സെറ്റുകളിലുണ്ടായിട്ടില്ല.

അത്തരം അനുഭവങ്ങള്‍ തനിക്കുണ്ടായിട്ടില്ലെന്നും നിഖില വിമല്‍ പറഞ്ഞു.താന്‍ മുന്‍പ് സംവാദത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. വിവാദങ്ങള്‍ മാധ്യമങ്ങളാണുണ്ടാക്കിയത്. സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്തു ഒരു വാചകം മാത്രം പ്രചരിപിക്കുകയായിരുന്നു. ഈ കാര്യത്തില്‍ തന്റെ പ്രതികരണം ആരും ചോദിച്ചിട്ടില്ല. അതുകൊണ്ടു തന്നെ തനിക്ക് ഉത്തരവാദിത്വമില്ലെന്നും എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് മാധ്യമങ്ങള്‍ തന്നെയാണെന്നും നിഖില പറഞ്ഞു.

Tags