വാഹനങ്ങൾ കടന്നു പോകുന്നതിനിടെ പാലക്കാട് ആലത്തൂരിൽ ദേശീയപാത ഇടിഞ്ഞ് താഴ്ന്നു

The national highway collapsed in Alathur, Palakkad while vehicles were passing by.
The national highway collapsed in Alathur, Palakkad while vehicles were passing by.

പാലക്കാട്: ആലത്തൂരിൽ ദേശീയപാത ഇടിഞ്ഞ് താഴ്ന്നു. സ്വാതി ജംഗ്ഷന് സമീപമാണ് ദേശീയപാത ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് പുലർച്ചയോട് കൂടിയായിരുന്നു സംഭവം. വാഹനങ്ങൾ പോകുന്നതിനിടയിലാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. കൾവേർട്ട് നിർമ്മാണം നടക്കുന്ന റോഡ് ആണ് താഴ്ന്നത്.

സംഭവത്തെ തുടർന്ന് വാഹന ഗതാഗതം നിർത്തിവെച്ചു. കൾവർട്ട് നിർമാണം പൂർത്തിയാക്കിയ ശേഷം ഗതാഗതം പുനസ്ഥാപിക്കുമെന്നാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ അറിയിക്കുന്നത്. പാലക്കാട് നിന്ന് തൃശൂർ പോകുന്ന രണ്ടുവരി പാതയാണ് ഇടിഞ്ഞ് താഴ്ന്നത്. ജെസിബി എത്തി റോഡിന്റെ പണി തുടങ്ങിയിട്ടുണ്ട്.

tRootC1469263">

നേരത്തെ സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിൽ നിർമാണത്തിലിരിക്കുന്ന ദേശീയ പാത 66ൽ വിള്ളലുകൾ ഉണ്ടായിരുന്നു. സംഭവത്തിൽ ദേശീയ പാത അതോറിറ്റിക്കെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സംഭവിച്ച കാര്യങ്ങളിൽ കേരളത്തിന് സന്തോഷമില്ലെന്നും എന്താണ് സംഭവിച്ചതെന്നതിൽ ദേശീയ പാതാ അതോറിറ്റി ഇടക്കാല റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം ദേശീയപാതാ നിർമ്മാണത്തിൽ ദേശീയപാതാ അതോറിറ്റി വീഴ്ച സമ്മതിക്കുകയും തകർന്ന പാതകളിൽ ഘടനാപരമായ മാറ്റം വരുത്തുമെന്ന് കോടതിയെ അറിയിക്കുകയുമായിരുന്നു. ദേശീയ പാത തകർന്ന ഇടങ്ങളിലെ കരാർ കമ്പനികൾക്കെതിരെ നടപടിയെടുത്തെന്നും അതോറിറ്റി വ്യക്തമാക്കി.

Tags