ആലപ്പുഴ തൈക്കാട്ടുശ്ശേരി ബിവ്റേജസ്ഔട്ട്ലറ്റ് മാറ്റി സ്ഥാപിക്കണം; ആവശ്യം ശക്തമാവുന്നു, മനുഷ്യാവകാശ കമ്മിഷന് പരാതി

Alappuzha Thykattussery Beverages Outlet should be relocated; Demand is growing, complaint to Human Rights Commission

ആലപ്പുഴ:  തൈക്കാട്ടുശ്ശേരി ഗ്രാമവാസികളുടെ സമാധാന ജീവിതം നഷ്ടപ്പെടുത്തി പ്രവർത്തിച്ചു വരുന്ന തൈക്കാട്ടുശ്ശേരി ബിവ്റേജസ്  ഔട്ട്ലറ്റ്  മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്  സംസ്ഥാനാന മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. സാധാരണക്കാരായ മനുഷ്യർ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് നിന്ന് സ്ഥാപനം നല്ല രീതിയിൽ തന്നെ പ്രവർത്തിക്കാൻ കഴിയുന്ന സ്ഥലത്ത് മാറ്റി സ്ഥാപിക്കണമെന്നും  പരമാവധി ജനവാസ മേഖലയിൽ നിന്ന് നിശ്ചിത അകലം പാലിക്കാൻ ശ്രമിക്കണമെന്നും പരാതിയിൽ പറയുന്നു.

 'നിലവിൽ ഈ സ്ഥാപനം പ്രദേശത്തെ ജനങ്ങളുടെ സമാധാനവും ശാന്തവുമായ ജീവിതം തകർക്കുകയാണ്. കൂലിപണിയെടുത്ത് ജീവിക്കുന്ന ഈ പ്രദേശത്തെ 90% ശതമാനം പേരും മദ്യത്തിന് അടിമകളാണ്. നല്ലൊയൊരു ശതമാനം കുട്ടികളും മദ്യം ഉപയോഗിക്കുന്നവരാണ്. ഈ മദ്യശാല ഭാവി തലമുറയെ നശിപ്പിക്കുകയാണ്. അമിത മദ്യപാനം നിമിത്തം നിരവധിപ്പേർ  മരിച്ചു. ധാരാളം പേർ രോഗികളായി, ഇതു മൂലം ഒത്തിരി കൂടുംബങ്ങൾ തകർന്നു. പാവപ്പെട്ട സ്ത്രീകൾ വിധവകളായി, ഒത്തിരി മക്കൾ പിതാവ് നഷ്ടമായവരായി. സാമ്പത്തിക തകർച്ച മൂലം ജീവിതം ആത്മഹത്യയുടെ വഴിയിലായി. ഈ പ്രദേശം ക്രിമിനൽ സംഘങ്ങളുടെ താവളമായി. അടിയും , പിടിയും കൊലവിളിയും പതിവായി. പ്രദേശത്ത് പൊതു ഇടങ്ങളിലും മദ്യപാനം പതിവായി. മറ്റ് ലഹരി ഉപയോഗവും വ്യാപകമാണെന്നും പരാതിയിൽ വ്യക്തമാക്കി.

Tags