ആലപ്പുഴയിൽ തെരുവ് നായയുടെ അക്രമത്തിൽ അഞ്ചു വയസ്സുകാരന് പരിക്ക്

street dog
street dog

കുട്ടനാട്: സംസ്ഥാനത്ത് തെരുവുനായ ആക്രമണം വീണ്ടും. ആലപ്പുഴ കാവാലത്ത് തെരുവ് നായയുടെ അക്രമത്തിൽ അഞ്ചു വയസ്സുകാരന് പരിക്കേറ്റു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ചെന്നാട്ട് വീട്ടിൽ പ്രദീപിന്റെ മകൻ തേജസിനാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ തലയിലും കണ്ണിലും കൈയ്യിലും വയറിലും ആണ് നായ കടിച്ചത്.

തേജസിനെ കടിക്കുന്നതിനു മുൻപ് മറ്റൊരു പെൺകുട്ടിയെയും റോഡിൽ വെച്ച് നായ കടിക്കാൻ ശ്രമിച്ചിരുന്നു. കുട്ടിയുടെ വസ്ത്രം കടിച്ചു വലിച്ചുകീറി. കാവാലം ഭാഗത്ത് തെരുവ് നായയുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.

Tags