ആലപ്പുഴലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ്,എഡിജിപി ഓഫീസില്‍ എസ്‌ഐടി പരിശോധന നടത്തി

alappuzha

ഒരു അന്വേഷണത്തിൻ്റെ ഭാഗമായി എഡിജിപി ഓഫീസില്‍ എസ്‌ഐടി പരിശോധന ആദ്യമായാണ് നടക്കുന്നത്

ആലപ്പുഴ: നവകേരള സദസ് യാത്രക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടികാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ഗണ്‍മാന്മാര്‍ മര്‍ദ്ദിച്ച കേസില്‍ എഡിജിപിയുടെ ഓഫീസില്‍ പരിശോധന.

എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മുമ്പത്തെ ഓഫീസിലാണ് പരിശോധന നടത്തിയത്. ഇന്നലെയായിരുന്നു എസ്‌ഐടി പരിശോധന നടത്തിയത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലായിരുന്നു പരിശോധന നടന്നത്.

ഓഫീസിലെ സന്ദര്‍ശക രജിസ്റ്റര്‍ എസ്‌ഐടി പരിശോധിച്ചു. എഡിജിപിയുടെ ഓഫീസിലെയും പൊലീസ് ക്ലബ്ബിലെയും സിസിടിവി പരിശോധിച്ചു. പേരൂര്‍ക്കട അഗസ്ത്യ പൊലീസ് ക്ലബ്ബിലായിരുന്നു സിസിടിവി പരിശോധിച്ചത്.ഒരു അന്വേഷണത്തിൻ്റെ ഭാഗമായി എഡിജിപി ഓഫീസില്‍ എസ്‌ഐടി പരിശോധന ആദ്യമായാണ് നടക്കുന്നത്

Tags