ആലപ്പുഴയിൽ റോഡ് പണിക്കായി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി ; കിട്ടിയത് നങ്കൂരും പീരങ്കിയും കണ്ടെത്തി

JCB used to remove soil for road construction in Alappuzha; Nankur and cannon found

 ആലപ്പുഴ : എഫ്‌സിഐ ഗോഡൗൺ റോഡിലെ അറ്റകുറ്റപ്പണിക്കിടെ മണ്ണിനടിയിൽ നിന്ന് കപ്പലിന്റെ നങ്കൂരവും പീരങ്കിയോട് സാമ്യമുള്ള വസ്തുവും കണ്ടെത്തി. റോഡ് പണിക്കായി ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെയാണ് തൊഴിലാളികളുടെ ശ്രദ്ധയിൽ പഴക്കമേറിയ ഈ വസ്തുക്കൾപ്പെട്ടത്.

വിവരം ലഭിച്ചതിനെ തുടർന്ന് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക വിലയിരുത്തലിൽ, തീരസുരക്ഷയ്ക്കായി പഴയകാലത്ത് ഉപയോഗിച്ചിരുന്ന ഹാർബർ ക്യാനൻ വിഭാഗത്തിൽപ്പെട്ട പീരങ്കിയാകാമെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കണ്ടെത്തിയ നങ്കൂരം പഴയ കപ്പലുകളിൽ ഉപയോഗിച്ചിരുന്ന മാതൃകയിലേതാണെന്നും സൂചനയുണ്ട്. സംഭവത്തെ തുടർന്ന് സൗത്ത് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം കണ്ടെത്തിയ വസ്തുക്കൾ തുറമുഖ വകുപ്പിന് കൈമാറും.

 

Tags