ആലപ്പുഴ ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രം : മുഖ്യമന്ത്രി പിണറായി വിജയൻ

The gold theft allegations will not affect the LDF; the people are united in their support for the continuation of the government, says Chief Minister Pinarayi Vijayan.

 തിരുവനന്തുരം : ആലപ്പുഴ ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവസരവാദികളുടെ നിലപടിൽ വോട്ടുകൾ പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെ ജനങ്ങൾ എന്നും പാർട്ടിക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ പാടശേഖരങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളിലൂടെ 11,000 ഹെക്ടർ കൃഷിഭൂമി സംരക്ഷിക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. കുട്ടനാടിന്റെ സംരക്ഷണത്തിനായി പ്രത്യേക പാക്കേജ് ആവിഷ്കരിച്ചതിനൊപ്പം മേഖലയിലെ ദീർഘകാലമായുള്ള കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി 635 കോടി രൂപയുടെ പദ്ധതി യാഥാർത്ഥ്യമാക്കിയതായും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനും ജില്ലയുടെ സമഗ്ര പുരോഗതിക്കുമായി ശാസ്ത്രീയവും സമഗ്രവുമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്.

ഗതാഗത മേഖലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉണ്ടായ കുതിച്ചുചാട്ടത്തെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. തടസ്സപ്പെട്ടു കിടന്ന ദേശീയപാത വികസനം സർക്കാരിന്റെ സജീവമായ ഇടപെടലിലൂടെ പുനരാരംഭിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. പെരുമ്പളം പാലം ഉൾപ്പെടെയുള്ള പദ്ധതികൾ പൊതുഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായും ഇത് ജനങ്ങൾ വലിയ തോതിൽ സ്വീകരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയോര, തീരദേശ ഹൈവേകളുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതിനോടകം തന്നെ കിഫ്ബി വഴി 243 കിലോമീറ്റർ മലയോര ഹൈവേയുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ പദ്ധതികൾ നിർണ്ണായക പങ്കുവഹിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Tags