ആലപ്പുഴ കെ.എസ്.ആർ.ടി.സിയിൽ കൂട്ടസ്ഥലം മാറ്റം

google news
ksrtc

ആ​ല​പ്പു​ഴ: കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ കൂ​ട്ട​സ്ഥ​ലം​മാ​റ്റം. ജി​ല്ല​യി​ലെ വി​വി​ധ ഡി​പ്പോ​ക​ളി​ൽ​നി​ന്നാ​യി 220 പേ​രെ​യാ​ണ്​ മാ​റ്റി​യ​ത്. സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച​വ​രി​ലേ​റെ​യും വ​നി​ത ക​ണ്ട​ക്ട​ർ​മാ​രാ​ണ്.തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​വി​ധ ഡി​പ്പോ​ക​ളി​ലേ​ക്കാ​ണ് ഇ​വ​രെ മാ​റ്റി​യ​ത്. ക​ണ്ട​ക്ട​ർ ത​സ്തി​ക​യി​ലെ അം​ഗ​ബ​ലം ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ്​ സ്ഥ​ലം​മാ​റ്റ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.

കാ​ട്ടാ​ക്ക​ട, പൂ​വാ​ർ, നെ​യ്യാ​റ്റി​ൻ​ക​ര, പാ​റ​ശ്ശാ​ല, വി​ഴി​ഞ്ഞം, ക​ണി​യാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ മാ​റ്റം. ആ​ല​പ്പു​ഴ ഡി​പ്പോ​യി​ൽ​നി​ന്നാ​ണ്​ കൂ​ടു​ത​ൽ പേ​ർ​ക്ക്​ മാ​റ്റം. ഇ​വി​ടെ നി​ന്ന്​ 52 പേ​രാ​ണ്​ സ്ഥ​ലം​മാ​റ്റ പ​ട്ടി​ക​യി​ലു​ള്ള​ത്.ചെ​ങ്ങ​ന്നൂ​ർ -34, ചേ​ർ​ത്ത​ല -43, എ​ട​ത്വാ -11, മാ​വേ​ലി​ക്ക​ര -26, ഹ​രി​പ്പാ​ട് -31, കാ​യം​കു​ളം -21 എ​ന്നി​ങ്ങ​നെ​യാ​ണു വി​വി​ധ ഡി​പ്പോ​ക​ളി​ൽ​നി​ന്ന് സ്ഥ​ലം മാ​റ്റി​യ​വ​രു​ടെ എ​ണ്ണം. ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്​ സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച വ​നി​ത​ക​ളി​ൽ ഏ​റെ​യും.

ജീ​വ​ന​ക്കാ​രു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച്​ 50 ​പേ​രെ​യും സ്ഥ​ലം മാ​റ്റി​യി​ട്ടു​ണ്ട്. കൂ​ട്ട​സ്ഥ​ലം മാ​റ്റ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണു​ള്ള​ത്​. ക​ര​ട്​ സ്ഥ​ലം​മാ​റ്റ​പ്പ​ട്ടി​ക​യി​ൽ ആ​ക്ഷേ​പം സ​മ​ർ​പ്പി​ക്കാ​ൻ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ടു​വ​രെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Tags