ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് ; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

alappuzha hybrid kanjav case
alappuzha hybrid kanjav case

ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. ഒന്നാം പ്രതി തസ്ലീമ സുൽത്താന, ഭർത്താവ് സുൽത്താൻ എന്നിവരുടെ അപേക്ഷയാണ് കോടതി തള്ളിയത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻ കോടതി മൂന്നിന്റേതാണ് നടപടി.

കേസുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. പ്രതികൾ പുറത്തിറങ്ങിയാൽ ഈ തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്.
 

tRootC1469263">

Tags