ആലപ്പുഴ കേസില്‍ ഗണ്‍മാന്‍മാര്‍ക്ക് നിര്‍ണായകം, മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനുള്ള അപ്പീല്‍ ഹൈക്കോടതി പരിഗണിക്കും

gunman

മര്‍ദ്ദനത്തിന് ഉപയോഗിച്ച ലാത്തി കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുന്ന ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് കേസിനെ ബാധിക്കുമെന്നുമാണ് എസ്‌ഐടി വാദം.

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ പ്രതികളായ അഞ്ച് പോലീസുകാരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനുള്ള എസ്‌ഐടി അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ ആയിരുന്ന അനില്‍ കല്ലിയൂര്‍, സന്ദീപ് അടക്കമുള്ള അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ജാമ്യം അനുവദിച്ചത്. എഡി തോമസ് അടക്കമുള്ളവരെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ലാത്തി അടക്കം കണ്ടെത്തിയെന്നടക്കം നിരീക്ഷിച്ചാണ് ജഡ്ജി ഹണി എം വര്‍ഗീസ് ജാമ്യം നല്‍കിയത്.

എന്നാല്‍, മര്‍ദ്ദനത്തിന് ഉപയോഗിച്ച ലാത്തി കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുന്ന ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് കേസിനെ ബാധിക്കുമെന്നുമാണ് എസ്‌ഐടി വാദം. അപ്രസക്തമായ കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്നും അന്വേഷണത്തിന് തിരിച്ചടിയാണ് ഇത്തരം നിരീക്ഷണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags