ആലപ്പുഴയിൽ ബൈ​ക്കപ​ക​ട​ത്തി​ൽ യുവാവിന് ദാരുണാന്ത്യം

google news
accident


ആലപ്പുഴ : ബൈ​ക്കപ​ക​ട​ത്തി​ൽ യു​വാ​വിന് ദാരുണാന്ത്യം. മ​ഹാ​ദേ​വി​കാ​ട് ഹ​രി ഭ​വ​ന​ത്തി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ-രാ​ജ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഹ​രി​കു​മാ​ർ (43) ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30-ന് പു​ളി​ക്കീ​ഴ് ജം​ഗ്ഷ​നു കി​ഴ​ക്കു​വ​ശം ആണ് സംഭവം. ഹ​രി​കു​മാറിനെ വീ​ണു കി​ട​ക്കു​ന്ന നിലയിൽ​ ക​ണ്ടെത്തുകയായിരുന്നു. തു​ട​ർ​ന്ന്, നാ​ട്ടു​കാ​ർ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ടം എ​ങ്ങ​നെ സം​ഭ​വി​ച്ചു​വെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. ഹ​രി​കു​മാ​ർ ക​രാ​ർ വ്യ​വ​സ്ഥ​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: ശ്രീ​ന മ​ക്ക​ൾ: ല​ക്ഷ്മി ഹ​രി, പാ​ർ​വ​തി ഹ​രി.
 

Tags