ആലപ്പുഴ അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി

Woman commits suicide by jumping from building in Mumbai; body splits into two pieces
Woman commits suicide by jumping from building in Mumbai; body splits into two pieces

ആലപ്പുഴ : ആലപ്പുഴയിലെ അർത്തുങ്കൽ ഹാർബറിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. വാൻഹായ് കപ്പലിൽ നിന്ന് കാണാതായ വിദേശ പൗരന്റെ മൃതദേഹമാണോ എന്ന് സംശയമുണ്ട്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അർത്തുങ്കൽ ഫിഷ്‌ലാൻഡിംഗ് സെന്ററിന് സമീപത്ത് മൃതദേഹമടിഞ്ഞത്.

പൊലീസ് എത്തി നടത്തിയ പരിശോധനയിൽ ഒരു വിദേശ പൗരന്റെ മൃതദേഹമാണിതെന്ന് സ്ഥിരീകരിച്ചു. എന്നാൽ, ഇത് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. ‘വാൻഹായി’യിലേതെന്ന് കരുതുന്ന വസ്തുക്കൾ ഇന്നലെ മുതൽ തീരത്തേയ്ക്ക് അടിഞ്ഞു തുടങ്ങിയിരുന്നു.

tRootC1469263">

ആലപ്പുഴയിൽ വാതകം നിറയ്ക്കുന്ന ടാങ്കറും സേഫ്റ്റി ബോട്ടും കരയിലെത്തി. എറണാകുളം ചെല്ലാനത്ത് തീരത്തടിഞ്ഞ വീപ്പ വാൻഹായ് കപ്പലിലേത് അല്ലെന്ന് സ്ഥിരീകരിച്ചു. ജെസിബിയുടേയും ക്രെയിനുകളുടെയും സഹായത്തോടെ ടാങ്കർ കടലിൽ നിന്ന് തീരത്തേക്ക് നീക്കിയിരുന്നു. വിദഗ്ദ സംഘം ടാങ്കറിൽ പരിശോധന നടത്തി സുരക്ഷിതമെന്ന് ഉറപ്പു വരുത്തി.

Tags