അമ്പലപ്പുഴ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് വയോധികൻ മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസ്
വെള്ളിയാഴ്ച രാത്രി ഒൻപതിന് ദേശീയപാതയിൽ ഇരവുകാടിന് സമീപമായിരുന്നു അപകടം
ആലപ്പുഴ : അമ്പലപ്പുഴ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ നടപടി. വാഹനമോടിച്ച സിപിഒ മനീഷിനെതിരെ മനപൂർവമല്ലാത്ത നരഹത്യാക്കുറ്റത്തിന് കേസെടുത്തു. ഇരവുകാട് വാർഡിൽ താമസിക്കുന്ന ചേന്നങ്കരി കൈനകരി ഈസ്റ്റ് സരിതാഭവനത്തിൽ സി.പി. സിദ്ധാർഥൻ (64) ആണ് മരിച്ചത്.
tRootC1469263">വെള്ളിയാഴ്ച രാത്രി ഒൻപതിന് ദേശീയപാതയിൽ ഇരവുകാടിന് സമീപമായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇയാളെ വാഹനമിടിച്ചത്. അപകടസമയത്ത് ഡിവൈഎസ്പി വാഹനത്തിലുണ്ടായിരുന്നു. ഇദ്ദേഹവും ഡ്രൈവറും സമീപത്തുണ്ടായിരുന്ന ആളും ചേർന്ന് സിദ്ധാർഥനെ ഉടനെ തന്നെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
.jpg)


