ആലക്കോട് തിമിരിയില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തളിപ്പറമ്പ്:ആലക്കോടിനടുത്തെ തിമിരിയില്‍ ദമ്പതികളെവീടിനടുത്തുളള കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിമിരി ഓലക്കണ്ണ് സ്വദേശി സന്തോഷ്(48) ഭാര്യ ദീപ(40) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാവിലെ രണ്ടു പേരെയും കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും ബനധുക്കളും നടത്തിയ തെരച്ചിലില്‍ വീടിനടുത്തുളള കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇവര്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നാണ് പൊലിസ് നല്‍കുന്ന പ്രാഥമിക സൂചന. ആലക്കോട് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവികമരണത്തിന് കേസെടുത്ത് ആലക്കോട് പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ചു ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാര ചടങ്ങുകള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.