അക്ഷരയുടെ മരണം; ബസ് ഡ്രൈവറുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കണം; പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന് കത്ത് നല്‍കി

d

ഡ്രൈവറുടെ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിനും മരണത്തിനും കാരണമായതെന്ന് പൊലീസ് കത്തില്‍ വ്യക്തമാക്കി.

കൊച്ചി: ഐടി ജീവനക്കാരി അക്ഷര മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ ബിനോയിയുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫോപാര്‍ക്ക് പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന് കത്ത് നല്‍കി.

ഡ്രൈവറുടെ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിനും മരണത്തിനും കാരണമായതെന്ന് പൊലീസ് കത്തില്‍ വ്യക്തമാക്കി. ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ബിനോയ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇന്‍ഫോ പാര്‍ക്കിലെ ഐടി ജീവനക്കാരിയും തൃശൂര്‍ സ്വദേശിനിയുമായ അക്ഷര അപകടത്തില്‍ മരിച്ചത്. ജിമ്മിലെ വ്യായാമത്തിനു ശേഷം നടന്ന് താമസ സ്ഥലേത്തക്ക് പോകുന്നതിനിടെ അമിത വേഗത്തിലെത്തിയ ബസ് അക്ഷരയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

Tags